ലോകത്തിലെ ആദ്യത്തെ ഹൈബ്രിഡ് കണ്ടെയ്നർ കപ്പലിന്റെ നിർമാണക്കരാർ സ്വന്തമാക്കിയിരിക്കുകയാണ് കൊച്ചിൻ ഷിപ്‌യാർഡ്. ഗ്രീൻ ഹൈഡ്രജൻ എനർജിയിൽ പ്രവർത്തിക്കുന്ന ഹൈബ്രിഡ് കണ്ടെയ്നർ എന്ന സവിശേഷതയും ഇവയ്ക്ക് ഉണ്ട്. റിപ്പോർട്ടുകൾ പ്രകാരം, നെതർലാൻഡിലെ റോട്ടർ ഡാം ആസ്ഥാനമായി പ്രവർത്തിക്കുന്ന സംസ്കിപ്പ് ഗ്രൂപ്പാണ് രണ്ട് സീറോ എമിഷൻ ഫീഡർ കണ്ടെയ്നർ വെസലുകളുടെ രൂപകൽപ്പനയ്ക്കും, നിർമ്മാണത്തിനുമുള്ള കരാർ നൽകിയിരിക്കുന്നത്.
ഹൈഡ്രജൻ ഫ്യൂവൽ സെൽ ഉപയോഗിച്ചുളള കപ്പലിന്റെ പ്രവർത്തനം ശ്രദ്ധേയമാണ്. കൂടാതെ, അത്യാവശ്യ ഘട്ടത്തിൽ പ്രവർത്തിക്കുന്നതിനായി ഡീസൽ ജനറേറ്റർ ബാക്കപ്പും ഉൾക്കൊള്ളിക്കുന്നതാണ്. 45 അടി നീളമുള്ള 365 കണ്ടെയ്നറുകൾ വഹിക്കാൻ ശേഷിയുള്ള കപ്പലാണ് നിർമ്മിക്കുക. ആദ്യത്തെ കപ്പൽ 2025 ഓടെ നിർമ്മാണം പൂർത്തിയാക്കിയതിനു ശേഷം കൈമാറുന്നതാണ്. കപ്പൽ നിർമ്മാണത്തിനായി 550 കോടി രൂപയോളമാണ് ചെലവ് കണക്കാക്കുന്നത്.
Post Your Comments