KottayamLatest NewsKeralaNattuvarthaNews

ജോ​ലി​യ്ക്കി​ടെ വൈദ്യുതാഘാതമേറ്റ് വൈ​ദ്യു​തി പോ​സ്റ്റി​ല്‍ കു​ടു​ങ്ങി : രക്ഷകരായി അ​ഗ്നിരക്ഷാ സേന

ച​ങ്ങ​നാ​ശേ​രി കെ​എ​സ്ഇ​ബി സെ​ക്‌​ഷ​നി​ലെ ജീവനക്കാരനായ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ബി​ബി​ന്‍​കു​മാ​ർ (33)ആ​ണ് പോ​സ്റ്റി​ല്‍ കു​ടു​ങ്ങി​യ​ത്

ച​ങ്ങ​നാ​ശേ​രി: ജോ​ലി​യ്ക്കി​ടെ വൈദ്യുതാഘാതമേറ്റ് വൈ​ദ്യു​തി പോ​സ്റ്റി​ല്‍ കു​ടു​ങ്ങി​യ കെ​എ​സ്ഇ​ബി ജീവനക്കാരനെ അ​ഗ്നിരക്ഷാ സേന ര​ക്ഷ​പ്പെ​ടു​ത്തി. ച​ങ്ങ​നാ​ശേ​രി കെ​എ​സ്ഇ​ബി സെ​ക്‌​ഷ​നി​ലെ ജീവനക്കാരനായ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ബി​ബി​ന്‍​കു​മാ​ർ (33)ആ​ണ് പോ​സ്റ്റി​ല്‍ കു​ടു​ങ്ങി​യ​ത്.

Read Also : ബഹിരാകാശ ടൂറിസമെന്ന സ്വപ്ന പദ്ധതി സാക്ഷാത്കരിക്കാനൊരുങ്ങി ഇന്ത്യ, കൂടുതൽ വിവരങ്ങൾ അറിയാം

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.15-ന് ച​ങ്ങ​നാ​ശേ​രി പൊ​ലീ​സ് സ്‌​റ്റേ​ഷ​നു മു​മ്പി​ലു​ള്ള പോ​സ്റ്റി​ല്‍ ജോ​ലി ചെ​യ്യു​മ്പോ​ഴാണ് സം​ഭ​വം. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹ​ത്തൊ​ഴി​ലാ​ളി​ക​ള്‍ പോ​സ്റ്റി​ല്‍ ക​യ​റി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി. അ​പ്പോ​ഴേ​ക്കും പൊ​ലീ​സും ച​ങ്ങ​നാ​ശേ​രി ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സ​ജി​മോ​ൻ ടി. ​ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘ​വും കെ​എ​സ്ഇ​ബി​യി​ല്‍​ നി​ന്നു കൂ​ടു​ത​ല്‍ ജീ​വ​ന​ക്കാ​രും എ​ത്തി. തുടർന്ന്, ലാ​ഡ​ര്‍, ക​യ​ര്‍ എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ ബി​ന്‍​കു​മാ​റി​നെ പോ​സ്റ്റി​ല്‍​ നി​ന്ന് ഇ​റ​ക്കി ചെ​ത്തി​പ്പു​ഴ ആ​ശു​പ​ത്രി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

പോ​സ്റ്റി​ലു​ള്ള ലൈ​നി​ലൂ​ടെ വൈ​ദ്യു​തി പ്ര​വ​ഹി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ബി​ബി​ന്‍​കു​മാ​റി​ന് ഷോ​ക്ക് ഏ​ല്‍​ക്കു​ക​യാ​യി​രു​ന്നു​. സംഭവമ​റി​ഞ്ഞ് ഉടൻ തന്നെ വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ച്ച​താ​യും ഇ​തി​നാ​ല്‍ ബി​ബി​ന്‍​കു​മാ​ര്‍ പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ട​താ​യും വൈ​ദ്യു​തി വ​കു​പ്പ് അ​ധി​കൃ​ത​ര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button