KannurNattuvarthaLatest NewsKeralaNews

ബ്രൗ​ൺ​ഷു​ഗ​റു​മാ​യി നാ​ലു​പേ​ർ പൊലീസ് പിടിയിൽ

പാ​പ്പി​നി​ശ്ശേ​രി അ​ഞ്ചാം​പീ​ടി​ക​യി​ലെ മ​ക്കാ​ര​ക്കാ​ര​ന്റ​വി​ട മു​ഹ​മ്മ​ദ് ഫാ​സി​ൽ (27), ചാ​ലാ​ട് വാ​യ​ന​ശാ​ല​ക്ക് സ​മീ​പം ആ​ലി​യാ​സ് ഹൗ​സി​ൽ അ​ഷ്റ​ഫ് (26), ചാ​ലാ​ട് ചാ​ത്തോ​ത്ത് ഹൗ​സി​ൽ ദീ​പ​ക് (32), ചാ​ലാ​ട് പോ​ച്ച​പ്പി​ൽ ഹൗ​സി​ൽ ടി. ​മം​ഗ​ൾ (26) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

ത​ല​ശ്ശേ​രി: ത​ല​ശ്ശേ​രി​യി​ൽ ബ്രൗ​ൺ​ഷു​ഗ​റു​മാ​യി നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. പാ​പ്പി​നി​ശ്ശേ​രി അ​ഞ്ചാം​പീ​ടി​ക​യി​ലെ മ​ക്കാ​ര​ക്കാ​ര​ന്റ​വി​ട മു​ഹ​മ്മ​ദ് ഫാ​സി​ൽ (27), ചാ​ലാ​ട് വാ​യ​ന​ശാ​ല​ക്ക് സ​മീ​പം ആ​ലി​യാ​സ് ഹൗ​സി​ൽ അ​ഷ്റ​ഫ് (26), ചാ​ലാ​ട് ചാ​ത്തോ​ത്ത് ഹൗ​സി​ൽ ദീ​പ​ക് (32), ചാ​ലാ​ട് പോ​ച്ച​പ്പി​ൽ ഹൗ​സി​ൽ ടി. ​മം​ഗ​ൾ (26) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : അഞ്ച് വർഷത്തെ പ്രണയം, പെട്ടന്നൊരു ദിവസം വിളിക്കാതെയായി: ഒഴിവാക്കാൻ ശ്രമിച്ച കാമുകിയെ കൊലപ്പെടുത്തി യുവാവ്, അറസ്റ്റ്

വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. പൊ​ലീ​സ് പി​ടി​കൂ​ടി​യ​പ്പോ​ൾ സം​ഘ​ത്തി​ലെ അ​ഷ്റ​ഫ് കാ​റി​ൽ ത​ല​യി​ടി​ച്ച് സ്വ​യം പ​രി​ക്കേ​ൽ​പി​ച്ച​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച ഡ​ൽ​ഹി ര​ജി​സ്ട്രേ​ഷ​ൻ കാ​റും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിട്ടുണ്ട്. 17.990 ഗ്രാം ​ബ്രൗ​ൺ​ഷു​ഗ​ർ ഇ​വ​രി​ൽ​ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.

ത​ല​ശ്ശേ​രി പൊ​ലീ​സ് സ്റ്റേ​ഷ​ന് പ​രി​സ​ര​ത്ത് വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ൽ എ​സ്.​ഐ മി​ലേ​ഷും സം​ഘ​വു​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button