Latest NewsNewsBusiness

വിപണിയിൽ ഇന്ന് നേട്ടത്തോടെ തുടക്കം, സെൻസെക്സും നിഫ്റ്റിയും മുന്നേറി

ആഗോള വിപണിയിൽ ഉണ്ടായ മുന്നേറ്റമാണ് ഇന്ന് ആഭ്യന്തര സൂചികകളിലും പ്രകടമായത്

ആഴ്ചയുടെ അവസാന ദിനമായ ഇന്ന് നേട്ടത്തോടെ ആരംഭിച്ച് വ്യാപാരം. തുടർച്ചയായ നഷ്ടത്തിന്റെ ദിവസങ്ങൾക്കുശേഷമാണ് ഇന്ന് വ്യാപാരം നേട്ടത്തോടെ ആരംഭിച്ചത്. ബിഎസ്ഇ സെൻസെക്സ് 463 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 58,097- ലാണ് വ്യാപാരം തുടങ്ങിയത്. അതേസമയം, നിഫ്റ്റി 136 പോയിന്റ് നേട്ടത്തിൽ 17,121- ൽ വ്യാപാരം ആരംഭിച്ചു.

ആഗോള വിപണിയിൽ ഉണ്ടായ മുന്നേറ്റമാണ് ഇന്ന് ആഭ്യന്തര സൂചികകളിലും പ്രകടമായത്. അദാനി എന്റർപ്രൈസസ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്നോളജീസ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ടാറ്റ സ്റ്റീൽ തുടങ്ങിയവയുടെ ഓഹരികൾ വ്യാപാരത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതേസമയം, ഐഷർ മോട്ടോഴ്സ്, ഹീറോ മോട്ടോർകോർപ്, സൺ ഫാർമ, ഭാരതി എയർടെൽ, സിപ്ല തുടങ്ങിയവരുടെ ഓഹരികൾ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്.

Also Read: മൂന്നാറിൽ വീണ്ടും ഭീതി പരത്തി പടയപ്പ; റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button