ThrissurNattuvarthaLatest NewsKeralaNews

രോഗിയെ സന്ദർശിക്കുന്നതിനിടെ മാല മോഷ്ടിച്ചു : മധ്യവയസ്ക അറസ്റ്റിൽ

കൂ​ളി​മു​ട്ടം എ​മ്മാ​ട് സ്വ​ദേ​ശി പു​ത്ത​ൻ​കാ​ട്ടി​ൽ ശ​ശി​ല​ത​യെ (50) ക​യ്പ​മം​ഗ​ലം പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്

ക​യ്പ​മം​ഗ​ലം: രോഗിയെ സന്ദർശിക്കുന്നതിനിടെ മാല മോഷ്ടിച്ച കേസിലെ പ്ര​തി​ അറസ്റ്റിൽ. കൂ​ളി​മു​ട്ടം എ​മ്മാ​ട് സ്വ​ദേ​ശി പു​ത്ത​ൻ​കാ​ട്ടി​ൽ ശ​ശി​ല​ത​യെ (50) ക​യ്പ​മം​ഗ​ലം പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : ധർമ്മടത്ത് അനധികൃതമായി കടത്തിയ 1200 ലിറ്റർ ഡീസൽ പിടികൂടി : രണ്ട് പേർ പിടിയിൽ

2022 ഡി​സം​ബ​ർ 18-നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. പെ​രി​ഞ്ഞ​നം പു​ന്ന​ക്ക​പ​റ​മ്പി​ൽ സാ​യൂ​ജ്യ​നാ​ഥ​ന്‍റെ ഭാ​ര്യ വാ​സ​ന്തി​യു​ടെ അ​ഞ്ച് പ​വ​ന്‍റെ മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്. അ​സു​ഖ ബാ​ധി​ത​യാ​യി കി​ട​ക്കു​ന്ന വാ​സ​ന്തി​യെ കാ​ണാ​നെ​ത്തി​യ ശ​ശി​ല​ത ക​ഴു​ത്തി​ൽ കി​ട​ന്നി​രു​ന്ന സ്വ​ർ​ണ​മാ​ല മോഷ്ടിക്കുക​യാ​യി​രു​ന്നു. തുടർന്ന്, കൊ​ടു​ങ്ങ​ല്ലൂ​രി​ലു​ള്ള ജ്വ​ല്ല​റി​യി​ൽ കൊ​ണ്ടു​പോ​യി സ്വ​ർ​ണാ​ഭ​ര​ണം മാ​റ്റി വാ​ങ്ങു​ക​യും ചെ​യ്തു.

ക​യ്പ​മം​ഗ​ലം എ​സ്.​എ​ച്ച്.​ഒ കെ.​എ​സ്. സു​ബീ​ഷ് മോ​നും സം​ഘ​വും ചേർന്നാണ് ഇവരെ അ​റ​സ്റ്റ് ചെ​യ്ത​ത്. എ​സ്.​ഐ​മാ​രാ​യ കൃ​ഷ്ണ പ്ര​സാ​ദ്, മു​ഹ​മ്മ​ദ് റാ​ഫി, സീ​നി​യ​ർ സി.​പി.​ഒ വി​ജ​യ​ശ്രീ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തിയിൽ ഹാജരാക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button