KollamLatest NewsKeralaNattuvarthaNews

വീ​ടി​നോ​ട് ചേ​ർ​ന്ന ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​നയെത്തി മോഷണം : പ്രതി പിടിയിൽ

താ​മ​ര​ക്കു​ളം കീ​രി വി​ള​യി​ൽ വീ​ട്ടി​ൽ അ​ൽ​ത്താ​ഫി​നെ​യാ​ണ് (19) അറസ്റ്റ് ചെയ്തത്

ചാ​രും​മൂ​ട്: വീ​ട്ടി​ൽ ക​യ​റി സ്വ​ർ​ണ​മാ​ല​യും പ​ണ​വും മോ​ഷ്ടി​ച്ച പ്ര​തി അറസ്റ്റിൽ. താ​മ​ര​ക്കു​ളം കീ​രി വി​ള​യി​ൽ വീ​ട്ടി​ൽ അ​ൽ​ത്താ​ഫി​നെ​യാ​ണ് (19) അറസ്റ്റ് ചെയ്തത്. നൂ​റ​നാ​ട് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഫെ​ബ്രു​വ​രി 13-ന് ​രാ​ത്രി​യാ​യി​രു​ന്നു കേസിനാസ്പദമായ സം​ഭ​വം. താ​മ​ര​ക്കു​ളം മ​ർ​ഹ​ബ വീ​ട്ടി​ൽ ഉ​സ്മാ​ൻ റാ​വു​ത്ത​റു​ടെ പ​ണ​വും മാ​ല​യു​മാ​ണ്​ ക​വ​ർ​ന്ന​ത്. റാ​വു​ത്ത​റു​ടെ വീ​ടി​നോ​ട് ചേ​ർ​ന്ന ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന എ​ത്തി​യ​ശേ​ഷ​മാ​ണ് ബെ​ഡ്റൂ​മി​ൽ ക​ട​ന്ന് പ​ണ​വും മാ​ല​യും അ​ഞ്ച്​ പാ​സ്പോ​ർ​ട്ടു​ക​ളും അ​ട​ങ്ങു​ന്ന പെ​ട്ടി​യു​മാ​യി ഇ​യാ​ൾ ക​ട​ന്ന​ത്.

Read Also : പ്രഥമ അന്താരാഷ്ട്ര കേരള എമര്‍ജന്‍സി മെഡിസിന്‍ സമ്മിറ്റ് ഉദ്ഘാടനം മാര്‍ച്ച് 18ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തു​ട​ർ​ന്ന്, നൂ​റ​നാ​ട് പൊ​ലീ​സി​ൽ നൽകിയ പരാതിയു‍ടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. സി.​സി ടി.​വി​യും മ​റ്റും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​ൽ​ത്താ​ഫാ​ണ്​ പ്ര​തി​യെ​ന്ന് മ​ന​സ്സി​ലാ​യ​ത്. മും​ബൈ​യി​ലേ​ക്ക് ക​ട​ന്ന പ്ര​തി തി​രി​കെ വ​രു​മ്പോ​ൾ ചെ​ങ്ങ​ന്നൂ​രി​ൽ വെ​ച്ചാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ ഒ​ളി​പ്പി​ച്ച പെ​ട്ടി താ​മ​ര​ക്കു​ള​ത്തെ ഒ​ഴി​ഞ്ഞ വീ​ട്ടി​ൽ​നി​ന്ന്​ ക​ണ്ടെ​ത്തിയിട്ടുണ്ട്.

സി.​ഐ പി. ​ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ നി​ധീ​ഷ്, ബി​ന്ദു​രാ​ജ് സി.​പി.​ഒ മാ​രാ​യ ര​ഞ്ജി​ത്ത്, വി​ഷ്ണു രാ​ധാ​കൃ​ഷ്ണ​ൻ ആ​ചാ​രി എ​ന്നി​വ​രാ​ണ്​ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. മാ​വേ​ലി​ക്ക​ര ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തിയിൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button