ന്യൂഡല്‍ഹി: രാഷ്ട്രീയത്തില്‍ ബിജെപി മിടുക്കരാണെന്നും അവരെ കടത്തിവെട്ടാന്‍ ആര്‍ക്കുമാകില്ലെന്നും ശശി തരൂര്‍ എം.പി . അതോസമയം, രാഹുല്‍ ഗാന്ധി ഇതുവരെ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യത്തെയാണ് ഭരണപക്ഷം വിമര്‍ശിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. യുകെ പ്രസംഗത്തില്‍ മാപ്പ് പറയേണ്ട കാര്യമില്ലെന്നും, ആദ്യം മാപ്പ് പറയേണ്ടത് മോദിയാണെന്നും ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ തരൂര്‍ പറഞ്ഞു.
Read Also; യുവതിയുമായുള്ള അശ്ലീലവീഡിയോ: കേസെടുത്തതോടെ കന്യാകുമാരിയിലെ ഇടവക വികാരി ഒളിവിൽ
‘ബിജെപി രാഷ്ട്രീയത്തില്‍ പ്രാവീണ്യമുള്ളവരാണെന്ന് തന്നെ പറയണം. രാഹുല്‍ ഗാന്ധി പറയാത്ത ഒരു കാര്യത്തെയാണ് അവര്‍ കുറ്റപ്പെടുത്തുന്നത്. രാഹുല്‍ ദേശവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ല, അതുകൊണ്ട് മാപ്പ് പറയാനും പോകുന്നില്ല. വിദേശ മണ്ണില്‍ ഇത്തരമൊരു കാര്യം ആദ്യമായി പറഞ്ഞത് മോദിയാണ്. രാഷ്ട്രീയത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ക്ക് ആരെങ്കിലും മാപ്പ് പറയണമെങ്കില്‍, മോദിയാണ് മാപ്പ് പറയേണ്ടത്” – തരൂര്‍ പ്രതികരിച്ചു.
രാഹുല്‍ ഗാന്ധിയുടെ കേംബ്രിഡ്ജ് പ്രസംഗത്തെ ബിജെപി അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തിയ രാഹുല്‍ ജനങ്ങളോട് മാപ്പ് പറയണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ മാപ്പ് പറയില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.
Post Your Comments