ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് ഡല്‍ഹി പൊലീസ് നോട്ടീസ് അയച്ചു. ബലാത്സംഗത്തിനിരയായ യുവതിയെ ഭാരത് ജോഡോ യാത്രയ്ക്കിടെ കണ്ടതായി രാഹുല്‍ വെളിപ്പെടുത്തിയിരുന്നു. ഈ യുവതിയുടെ വിശാദാംശങ്ങള്‍ നല്‍കാനാവശ്യപ്പെട്ടാണ് നോട്ടീസ്. പീഡനത്തിനെതിരെ നടപടിയെടുക്കാന്‍ തയ്യാറാണെന്നും എന്നാല്‍ പരാതി ഒന്നും ലഭിച്ചിട്ടില്ലാത്തതിനാലാണ് രാഹുലിന് കത്ത് അയച്ചതെന്നും പൊലീസ് അറിയിച്ചു.
ഭാരത് ജോഡോ യാത്രയ്ക്കിടെ ശ്രീനഗറില്‍ മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്തപ്പോഴാണ് ലെെംഗികാതിക്രമത്തിന് ഇരയായവരെക്കുറിച്ച് രാഹുല്‍ പരാമര്‍ശിച്ചത്. യാത്രക്കിടെ നിരവധി സ്ത്രീക്കള്‍ തന്റെ അടുത്ത് വന്ന് പ്രശ്നങ്ങള്‍ ധരിപ്പിച്ചതായും അദ്ദേഹം അറിയിച്ചിരുന്നു. അതില്‍ ഒരു സ്ത്രീ തന്നോട് അവര്‍ നേരിട്ട ലെെംഗികാതിക്രമത്തെ കുറിച്ച് പറഞ്ഞുവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് സൂചിപ്പിച്ചിരുന്നു.
പൊലീസിനെ വിവരം അറിയിക്കാന്‍ രാഹുല്‍ സ്ത്രീയോട് ആവശ്യപ്പെട്ടിട്ടും അവര്‍ അതിന് തയ്യാറായിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ബലാത്സംഗത്തിനിരയായ യുവതിയെ കണ്ടെന്ന രാഹുലിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് പൊലീസ് രാഹുലിന് നോട്ടീസ് അയച്ചത്.
Post Your Comments