ഉപ്പുതറ: മൊബൈൽ ഫോൺ നൽകാത്തതിന്റെ പേരിൽ പത്താം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി. ചപ്പാത്ത് വള്ളക്കടവ് പുഷ്പമംഗലത്ത് വിനോദിന്റെ മകൻ അക്ഷയ് (16) ആണ് മരിച്ചത്.
ബുധനാഴ്ചയാണ് സംഭവം. അമ്മ അനിതയുടെ ഫോണാണ് അക്ഷയ് ഉപയോഗിച്ചിരുന്നത്. പരീക്ഷ കാലമായിട്ടും മൊബൈൽ ഫോൺ ഉപയോഗം കൂടുതലായതിനാൽ വീട്ടുകാർ ബുധനാഴ്ച രാവിലെ ഫോൺ വാങ്ങി വച്ചു. തുടർന്ന്, പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ അക്ഷയ് വീടിനു സമീപം മരത്തിൽ തൂങ്ങി മരിക്കുകയായിരുന്നു.
മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം നടത്തി.
Post Your Comments