ErnakulamKeralaNattuvarthaLatest NewsNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ആക്രമണശ്രമം,സഹോദരങ്ങളെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി:പിതാവും മകനും അറസ്റ്റിൽ

നേ​ര്യ​മം​ഗ​ലം പു​ത്ത​ൻ​കു​രി​ശ് മു​ക്ക​ണ്ണി​ക്കു​ന്നേ​ൽ കു​ഞ്ഞ് (പ​ള്ളി​യാ​ൻ കു​ഞ്ഞ് 65), ഇ​യാ​ളു​ടെ മ​ക​ന്‍ അ​നൂ​പ് (34) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

കോ​ത​മം​ഗ​ലം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ അ​സ​ഭ്യം പ​റ​യു​ക​യും ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. നേ​ര്യ​മം​ഗ​ലം പു​ത്ത​ൻ​കു​രി​ശ് മു​ക്ക​ണ്ണി​ക്കു​ന്നേ​ൽ കു​ഞ്ഞ് (പ​ള്ളി​യാ​ൻ കു​ഞ്ഞ് 65), ഇ​യാ​ളു​ടെ മ​ക​ന്‍ അ​നൂ​പ് (34) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. ഊ​ന്നു​ക​ൽ പൊ​ലീ​സ് ആണ് ഇവരെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പെ​ൺ​കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് ഓ​ടി വ​ന്ന അ​നു​ജ​നെ​യും, അ​നു​ജ​ത്തി​യെ​യും മ​ഴു​വും ക​ത്തി​യും കാട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ്ര​തി​ക​ൾ ഓ​ടിച്ചു. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.

Read Also : ​നൈ​ട്രോ​സെ​പാം ഗു​ളി​ക​ക​ളു​മാ​യി രണ്ട് യുവാക്കൾ അറസ്റ്റിൽ : ​ഗുളിക വാങ്ങിയത് ഡോ​ക്ട​റു​ടെ വ്യാ​ജ കു​റി​പ്പു​ണ്ടാ​ക്കി

എ​സ്.​ഐ​മാ​രാ​യ കെ.​പി. സി​ദ്ദീ​ഖ്, എം.​എം.​ബ​ഷീ​ർ, എ.​എ​സ്.​ഐ പി.​എ​സ്.​സു​ധീ​ഷ്, എ​സ്.​സി.​പി.​ഒ മാ​രാ​യ എം.​എ​ൻ.​ജോ​ഷി, പി.​പി.​എ​ൽ​ദോ, സി.​എം.​ഷി​ബു, കെ.​എ​സ്.​ഷ​നി​ൽ സി.​പി.​ഒ പി.​എ​സ്.​സു​മോ​ദ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button