Latest NewsUAENewsInternationalGulf

പ്രവാസികൾക്ക് ഇതാ ഒരു സന്തോഷവാർത്ത: നിയമലംഘനങ്ങളിലെ പിഴ തുകയിൽ ഇളവ് അനുവദിച്ച് റാസൽഖൈമ

റാസൽഖൈമ: നിയമലംഘനങ്ങളിലെ പിഴ തുകയിൽ ഇളവ് അനുവദിച്ച് റാസൽഖൈമ. അന്താരാഷ്ട്ര സന്തോഷ ദിനത്തോട് അനുബന്ധിച്ചാണ് നടപടി. ചില നിയമലംഘനങ്ങൾക്കുള്ള പിഴ തുകയിലാണ് റാസൽഖൈമ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചത്. റാസൽഖൈമ പബ്ലിക് സർവീസ് ഡിപ്പാർട്ട്മെന്റാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ഹ്രസ്വ കാല സ്ഥിര നിക്ഷേപത്തിന് ഒരുങ്ങുന്നവരാണോ? മാർച്ചിൽ കാലാവധി തീരുന്ന ഈ സ്കീമുകളെ കുറിച്ച് അറിയൂ

മാർച്ച് 20 മുതൽ 22 വരെയുള്ള തീയതികളിലാണ് ഇളവ് ലഭിക്കുക. പാരിസ്ഥിതിക ലംഘനങ്ങൾ ഉൾപ്പെടെ റാസൽഖൈമ പബ്ലിക് സർവീസ് ഡിപ്പാർട്ട്‌മെന്റിന്റെ കീഴിൽ വരുന്ന കുറ്റകൃത്യങ്ങൾക്ക് ഈ ഇളവ് ബാധകമാണ്. മാലിന്യം തള്ളൽ, പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയൽ, നിയുക്ത സ്ഥലങ്ങളിൽ പുകവലി, ട്രക്കുകളുടെ ടോൾ ഗേറ്റ് ലംഘനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. മാർച്ച് 20 നാണ് അന്താരാഷ്ട്ര സന്തോഷദിനം.

Read Also: കുമളിയിൽ പതിനാറുകാരി പ്രസവിച്ചു; പ്രായപൂർത്തിയാകാത്ത സഹപാഠിക്ക് വേണ്ടി പോലീസ് തിരച്ചിൽ തുടങ്ങി

shortlink

Related Articles

Post Your Comments

Related Articles


Back to top button