Latest NewsKeralaNews

75 ലക്ഷം ലോട്ടറിയടിച്ചപ്പോള്‍ ഞെട്ടി ഇതര സംസ്ഥാന തൊഴിലാളി: ഓടി പൊലീസ് സ്റ്റേഷനിലേക്ക്…!

കൊല്‍ക്കത്ത സ്വദേശി എസ് ബദേസിനാണ് ലോട്ടറിയിലൂടെ ഭാഗ്യ ദേവതയുടെ അനുഗ്രഹം ലഭിച്ചത്

കൊച്ചി: സ്ത്രീ ശക്തി ലോട്ടറിയുടെ 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം അടിച്ച ഇതര സംസ്ഥാന തൊഴിലാളി പോലീസ് സ്റ്റേഷനിൽ അഭയം തേടി.

റോഡ് ടാറിങ് ജോലിക്കായി ചോറ്റാനിക്കരയില്‍ എത്തിയ കൊല്‍ക്കത്ത സ്വദേശി എസ് ബദേസിനാണ് ലോട്ടറിയിലൂടെ ഭാഗ്യ ദേവതയുടെ അനുഗ്രഹം ലഭിച്ചത്. എന്നാൽ ആരെങ്കിലും തന്റെ കൈയില്‍ നിന്നു ലോട്ടറി തട്ടിയെടുക്കുമോ എന്ന ആശങ്കയിൽ പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയിരിക്കുകയാണ് ബദേസ്. ഇയാൾക്ക് കൃത്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കി പോലീസ് ഉദ്യോഗസ്ഥര്‍ ചെയ്ത് മടക്കി അയച്ചു. സംഭവത്തെക്കുറിച്ച്‌ കേരള പൊലീസ് ഫേസ് ബുക്കില്‍ കുറിപ്പ് പങ്കിട്ടു.

read also: ശസ്ത്രക്രിയക്ക് ശേഷം വയർ തുന്നിച്ചേർക്കാതെ വീട്ടിലേക്കയച്ചതായി പരാതി: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കേരള പൊലീസിന്റെ കുറിപ്പ്

ലോട്ടറി അടിച്ച ഞെട്ടലില്‍ അന്യസംസ്ഥാന തൊഴിലാളി ഓടിയെത്തിയത് പോലീസ് സ്റ്റേഷനിലേക്ക്..!

സ്ത്രീശക്തി ലോട്ടറിയുടെ 75 ലക്ഷം രൂപ ഒന്നാം സമ്മാനം അടിച്ച ഞെട്ടലില്‍ അന്യസംസ്ഥാന തൊഴിലാളി ഓടിയെത്തിയത് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്ക്. കൊല്‍ക്കത്ത സ്വദേശിയായ എസ്.കെ.ബദേസ് ആണ് ലോട്ടറി അടിച്ച പരിഭ്രാന്തിയില്‍ പോലീസിന്റെ സഹായം തേടിയെത്തിയത്.

ഒന്നാം സമ്മാനം അടിച്ച കാര്യം അറിഞ്ഞപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചുപോയ ബദേസ് നേരെ പോലീസ് സ്റ്റേഷനിലെത്തി പോലീസുദ്യോഗസ്ഥരോട് കാര്യം പറഞ്ഞു. ആരെങ്കിലും തന്റെ കയ്യില്‍ നിന്നും ലോട്ടറി തട്ടിയെടുക്കുമോ എന്ന ആശങ്കയിലായിരുന്ന ബദേസിനെ പോലീസ് ഉദ്യോഗസ്ഥര്‍ ആശ്വസിപ്പിക്കുകയും കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കുകയും ചെയ്തു.

റോഡ് ടാറിങ് ജോലിക്കായി ചോറ്റാനിക്കരയിലെത്തിയപ്പോഴാണ് ഇയാള്‍ ലോട്ടറി എടുത്തത്. ഭാഗ്യമായി ലഭിച്ച പണവുമായി കൊല്‍ക്കത്തയിലേക്ക് മടങ്ങാനായി കാത്തിരിക്കുകയാണ് ബദേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button