വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡിലെ വടക്ക് കെര്‍മഡെക് ദ്വീപുകളില്‍ ഭൂകമ്പം. 7.1 തീവ്രതയാണ് റിക്ടര്‍ സ്‌കെയില്‍ രേഖപ്പെടുത്തി. സുനാമി മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്. തുര്‍ക്കിയില്‍ രേഖപ്പെടുത്തിയ ഭൂകമ്പത്തിന് അടുത്തെത്തുന്ന തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Read Also: ശക്തമായ മഴയും ആലിപ്പഴ വീഴ്ചയും: വെള്ളക്കെട്ടിൽ കുടുങ്ങിയ വാഹന യാത്രക്കാരെ രക്ഷപ്പെടുത്തി
സമീപത്തുള്ള ജനവാസമില്ലാത്ത 300 കിലോമീറ്റര്‍ ചുറ്റളവില്‍ സുനാമി ആഞ്ഞടിക്കാമെന്നാണ് മുന്നറിയിപ്പിലുള്ളത്. എന്നാല്‍, ദേശീയ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി ന്യൂസിലാന്‍ഡിന് സുനാമി ഭീഷണിയില്ലെന്ന് വ്യക്തമാക്കി.
ലോകത്തിലെ രണ്ട് പ്രധാന ടെക്‌റ്റോണിക് പ്ലേറ്റുകളായ പസഫിക് പ്ലേറ്റിന്റെയും ഓസ്ട്രേലിയന്‍ പ്ലേറ്റിന്റെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ന്യൂസിലാന്‍ഡില്‍ ഭൂകമ്പ സാധ്യത നിലനില്‍ക്കുന്നുണ്ട്. ഓരോ വര്‍ഷവും ആയിരക്കണക്കിന് ഭൂകമ്പങ്ങളാണ് ന്യൂസിലാന്‍ഡില്‍ നടക്കുന്നത്.
Post Your Comments