![](/wp-content/uploads/2023/03/kiran.jpg)
നേമം: കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച പ്രതി കഞ്ചാവും വടിവാളുമായി പൊലീസ് പിടിയിൽ. മേലാംകോട് പൊന്നുമംഗലം പുത്തൻവീട്ടിൽ കിരൺ ആണ് (40) പിടിയിലായത്. നരുവാമൂട് പൊലീസ് ആണ് ഇയാളെ പിടികൂടിയത്.
കാട്ടാക്കടയിൽ നിന്ന് നേമത്തേക്ക് വരുകയായിരുന്ന ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്ക് വലിയറത്തലക്ക് സമീപത്തുവെച്ച് നിയന്ത്രണംവിട്ടു മറിഞ്ഞു. പരിക്കേറ്റ് റോഡിൽ കിടന്ന കിരണിനെ നാട്ടുകാർ ആണ് ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ വെച്ചാണ് ബാഗിൽ കഞ്ചാവും വടിവാളും ഉണ്ടെന്ന് മനസ്സിലായത്.
Read Also : കരിപ്പൂർ വിമാനത്താവളത്തിൽ രണ്ടു കിലോയോളം സ്വർണവും 8 ലക്ഷം രൂപയുടെ വിദേശ കറൻസിയും കസ്റ്റംസ് പിടികൂടി
തുടർന്ന്, പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ആറു പൊതികളിലായി സൂക്ഷിച്ച 300 ഗ്രാം കഞ്ചാവും ഒന്നരയടിയോളം നീളമുള്ള വടിവാളുമാണ് കണ്ടെത്തിയത്.
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments