Latest NewsIndiaNews

‘ഞാൻ എന്റെ ആധാർ കാർഡ് ഉണ്ടാക്കി’: ഞെട്ടിക്കുന്ന അവകാശവാദവുമായി ഷോയിബ് അക്തർ

ഖത്തർ: ദോഹയിൽ നടന്നുകൊണ്ടിരിക്കുന്ന ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിനിടെ ഞെട്ടിക്കുന്ന പ്രസ്താവന നടത്തി പാകിസ്ഥാൻ ഇതിഹാസ താരം ഷൊയ്ബ് അക്തർ. താൻ ഇന്ത്യയെ സ്നേഹിക്കുന്നുവെന്നും അതിനാൽ, സ്വന്തമായി ആധാർ കാർഡ് പോലും ഉണ്ടാക്കിയിട്ടുണ്ടെന്നും അക്തർ വ്യക്തമാക്കി. താൻ ഇന്ത്യയിൽ ഒരുപാട് തവണ വരാറുണ്ടെന്നും അക്തർ പറഞ്ഞു.

‘ഞാൻ ഇന്ത്യയെ സ്നേഹിക്കുന്നു, അവിടെ ധാരാളം സുഹൃത്തുക്കളുണ്ട്. ഞാൻ ഇന്ത്യയിലേക്ക് വളരെയധികം യാത്ര ചെയ്യുമായിരുന്നു. വാസ്തവത്തിൽ, ഞാൻ എന്റെ ആധാർ കാർഡ് ഉണ്ടാക്കിയിട്ടുണ്ട്,’ ഏഷ്യ ലയൺസും ഇന്ത്യ മഹാരാജാസും തമ്മിലുള്ള മത്സരത്തിന് ശേഷം, എഎൻഐയോട് സംസാരിക്കവേ അക്തർ വ്യക്തമാക്കി.

ജനങ്ങളെ ഭീതിയിലാഴ്ത്തി റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം: സുനാമി മുന്നറിയിപ്പ്

പലപ്പോഴും തന്റെ യൂട്യൂബ് ചാനലിൽ ഇന്ത്യയെയും ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയും കുറിച്ച് അക്തർ പുകഴ്ത്തി സംസാരിക്കാറുണ്ട്. അടുത്തിടെ അഹമ്മദാബാദിൽ നടന്ന നാലാം ടെസ്റ്റിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയെ അക്തർ പ്രശംസിച്ചിരുന്നു. ശ്രദ്ധേയനായ കളിക്കാരനായതിനാൽ കോഹ്‌ലിയുടെ തിരിച്ചുവരവിൽ തനിക്ക് അത്ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button