
ശാസ്താംകോട്ട: പോരുവഴിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകന് ഗുരുതര പരിക്കേറ്റു. അമ്പലത്തുംഭാഗം കുഴിവിള തെക്കതിൽ അജിത്കുമാറിനെ (45) ആണ് പന്നി ആക്രമിച്ചത്.
കുറുമ്പുകര ഏലായിൽ കൃഷിപ്പണി ചെയ്യവേ ബുധനാഴ്ച ഉച്ചക്ക് 12.30ഓടെയാണ് ആക്രമണം ഉണ്ടായത്. ഇടതുകൈപ്പത്തിയിലാണ് ഗുരുതര പരിക്കേറ്റത്. ഉടൻ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ട് തുന്നലുകളുണ്ട്. ശരീരത്തിൽ പല ഭാഗത്തും മുറിവുകളും ചതവുമുണ്ട്.
Read Also : കാമുകനൊപ്പം മകളെയും അമ്മായിഅമ്മയെയും കൊന്ന അനുശാന്തിയുടെ കണ്ണിന്റെ കാഴ്ച്ച പോയി, ജയിലില്‍ കക്കൂസ് കഴുകൽ
അതേസമയം, പോരുവഴി പഞ്ചായത്തിൽ ഏറെ നാളായി കാട്ടുപന്നിയുടെ ആക്രമണം പതിവായിരിക്കുകയാണ്. നിരവധിപേരെ പന്നി ആക്രമിച്ചിട്ടുണ്ട്. കൃഷിനാശവും വ്യാപകമാണ്. ഇതിന് ഒരു പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments