രാജ്യത്തെ വനിതാ സംരംഭകർക്ക് വിവിധ ഘട്ടങ്ങളിൽ പിന്തുണ പ്രഖ്യാപിച്ച് ഐലൈറ്റ് ഫുഡ്സ് ആൻഡ് ഇന്നോവേഷൻ ഗ്രൂപ്പ്. വനിതാ സംരംഭകർക്ക് സഹായ ഹസ്തമാകാൻ ‘സ്കെയിൽ യുവർ സ്റ്റാർട്ടപ്പ്’ എന്ന പദ്ധതിക്കാണ് രൂപം നൽകിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി 10 ലക്ഷത്തിലധികം വാർഷിക വരുമാനം ഉള്ളതും, വനിതകൾക്ക് 51 ശതമാനത്തിലേറെ ഉടമസ്ഥതയും ഉള്ളതുമായ സ്റ്റാർട്ടപ്പുകളിൽ ഐലൈറ്റ് നിക്ഷേപം നടത്തുന്നതാണ്.
മൂലധന ഫണ്ടിംഗ് ഉൾപ്പെടെയുള്ള വിവിധ സഹായങ്ങൾ നൽകുമെന്ന് ഐലൈറ്റ് ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. വനിതാ സംരംഭങ്ങൾക്ക് വിവിധ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ഏപ്രിൽ 10 വരെ അപേക്ഷ സമർപ്പിക്കാൻ സാധിക്കും. ടീം, വിപണി സാധ്യത, ബിസിനസ് മോഡൽ, സാമൂഹികാഘാതം തുടങ്ങിയ മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തീകരിക്കുക. ‘വനിതാ സംരംഭങ്ങളുടെ വളർച്ചയ്ക്കും, സ്വപ്നസാക്ഷാത്കാരത്തിനും സഹായവും പിന്തുണയും ഉറപ്പുവരുത്തുക എന്നതാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്’, ഐലൈറ്റ് ഫുഡ്സ് ആൻഡ് ഇന്നോവേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ദനേസ രഘുലാൽ പറഞ്ഞു.
Also Read: സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
Post Your Comments