ThiruvananthapuramLatest NewsKeralaNattuvarthaNews

ശസ്ത്രക്രിയക്ക് ശേഷം വയർ തുന്നിച്ചേർക്കാതെ വീട്ടിലേക്കയച്ചതായി പരാതി: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ശസ്ത്രക്രിയക്ക് ശേഷം വയർ തുന്നിച്ചേർക്കാതെ വീട്ടിലേക്കയച്ചെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. ഇത് സംബന്ധിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമനിക് നിർദ്ദേശം നൽകി. കേസ് ഏപ്രിൽ 17ന് പരിഗണിക്കും.

പത്തനാപുരം മുല്ലൂർ നിരപ്പ് സ്വദേശിനി കെ ഷീബയാണ്​ പരാതിക്കാരി. 2022 ഡിസംബർ 17ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ വയർ കീറി നടത്തിയ ശസ്ത്രക്രിയയെ തുടർന്ന്, വയർ തുന്നിച്ചേർക്കാതെ ബസിൽ കയറ്റിവിട്ടെന്നാണ് പരാതി.

ലൈഫ് മിഷന്‍ കേസില്‍ സിബിഐയ്ക്ക് നിർണായക രേഖകള്‍ കൈമാറി അനില്‍ അക്കര

കൊല്ലത്തെ സ്വകാര്യാശുപത്രി, പുനലൂർ താലൂക്കാശുപത്രി, പാരിപ്പള്ളി മെഡിക്കൽ കോളജ്, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സക്ക് വിധേയയായ ഷീബ നിലവിൽ എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button