Latest NewsNewsInternational

ലോകത്തിലെ ഏറ്റവും അപകടകാരികളായ 20 ഭീകരസംഘടനകളുടെ പട്ടികയില്‍ 12-ാ മത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ

തീവ്രവാദം വളര്‍ത്തുന്ന രാഷ്ട്രങ്ങളില്‍ ഒന്നാം സ്ഥാനം പാകിസ്ഥാന്

സിഡ്‌നി: ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്‌സ് ആന്‍ഡ് പീസ് എന്ന സംഘടന 2022ലെ ഏറ്റവും അപകടകാരികളായ 20 ഭീകരസംഘടനങ്ങളുടെ പട്ടിക പുറത്തുവിട്ടു. അതില്‍ 12-ാം സ്ഥാനത്തിന് വന്നിരിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയാണ്. ഈ പട്ടികയുടെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ ഭീകരസംഘടന ഐസിസ് ആണ്. രണ്ടാം സ്ഥാനം സൊമാലിയയിലെ അല്‍-ഷബാബ് എന്ന തീവ്രവാദ സംഘടനയ്ക്കാണ് .

Read Also: ‘ഞാൻ എന്റെ ആധാർ കാർഡ് ഉണ്ടാക്കി’: ഞെട്ടിക്കുന്ന അവകാശവാദവുമായി ഷോയിബ് അക്തർ

ഇത് കൂടാതെ ഈ പട്ടികയിലുള്ള 20 ഭീകരസംഘടനങ്ങള്‍ മൂലം മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണവും കൊടുത്തിട്ടുണ്ട്. ഇവര്‍ എത്ര ആക്രമണം നടത്തിയെന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതനുസരിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ 39 പേരുടെ മരണത്തിന് കാരണമായിട്ടുണ്ട്. പാകിസ്ഥാനിലെ ലഷ്‌കര്‍ ഇ തൊയ്ബ എന്ന ഭീകരവാദ സംഘടന 16-ാംസ്ഥാനത്താണ്.

ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്‌സ് ആന്‍ഡ് പീസിന്റെ റിപ്പോര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ തീവ്രവാദ ആക്രമണം നടന്ന രാജ്യങ്ങളുടെ പട്ടികയും ഉണ്ട്. ഇതില്‍ ഒന്നാം സ്ഥാനത്ത് വന്ന രാജ്യം പാകിസ്ഥാനാണ്. ഈ പട്ടികയില്‍ ഇന്ത്യയുടെ പേരില്ല എന്നതും ശ്രദ്ധയമാണ്. സിറിയയാണ് രണ്ടാം സ്ഥാനത്തുള്ളത്. 2022ലെ ഏറ്റവും മാരകമായ നാല് തീവ്രവാദ ഗ്രൂപ്പുകള്‍ ഐസിസ്, അല്‍-ഷബാബ്, ജെഎന്‍ഐഎം, ബി എല്‍ എ എന്നിവയാണ്. തീവ്രവാദം ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ രാജ്യങ്ങളില്‍ ഒന്നാമത് അഫ്ഗാനിസ്ഥാനാണ്. മാലി, സിറിയ, പാകിസ്ഥാന്‍ എന്നി രാജ്യങ്ങളും ഈ പട്ടികയില്‍ ഉണ്ട്.

2022ല്‍ തീവ്രവാദം മൂലമുള്ള മരണങ്ങള്‍ 6,701 ആണ്. എന്നാല്‍ ഇത് 2015ലെ നിലയേക്കാള്‍ 35 ശതമാനം കുറവാണ്. തീവ്രവാദ ആക്രമണങ്ങളും കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2021ല്‍ 5,463 ആയിരുന്നതില്‍ നിന്ന് 2022ല്‍ 3,955 ആയി മാറി.

ലോക സമാധാനത്തിനായി പ്രവര്‍ത്തിക്കുന്ന, ഓസ്‌ട്രേലിയ ആസ്ഥാനമായ സംഘടനയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്‌സ് ആന്‍ഡ് പീസ്. ഒരു ദശാബ്ദത്തിലേറെയായി അവര്‍ പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടാണ് ഗ്ലോബല്‍ ടെററിസം ഇന്‍ഡക്‌സ്. ഇതിനോടകം ഇവരുടെ റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button