ഇടുക്കി: കുമളിയിൽ പതിനാറുകാരിയായ സ്കൂൾ വിദ്യാര്‍ത്ഥിനി പ്രസവിച്ചു. ഇന്ന് രാവിലെ വീട്ടിൽ വച്ചാണ് പെണ്‍കുട്ടി പ്രസവിച്ചത്.
കുട്ടി ഗർഭിണി ആയിരുന്ന കാര്യം വീട്ടുകാർക്കോ സ്കൂൾ അധികൃതർക്കോ അറിയില്ലായിരുന്നു എന്നാണ് വിവരം. ഇന്ന് രാവിലെ കുട്ടി പ്രസവിക്കുമ്പോഴാണ് വീട്ടുകാർ ഈ വിവരം അറിയുന്നത്. തുടർന്ന്, അവർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പിന്നീട്, കുമളി പോലീസെത്തി അമ്മയെയും കുഞ്ഞിനെയും പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഈ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത സഹപാഠിക്ക് വേണ്ടി പോലീസ് തിരച്ചിൽ തുടങ്ങി. ഇരുവരും സ്നേഹത്തിലായിരുന്നു എന്നാണ് പെൺകുട്ടി പോലീസിന് നൽകിയ മൊഴി. ചൈൽഡ് വെൽഫെയറും ഇതുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിക്കും.
Post Your Comments