അഞ്ചൽ: മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ ചട്ടുകം പഴുപ്പിച്ച് തുടക്ക് പൊള്ളലേൽപിച്ച പിതൃസഹോദരൻ അറസ്റ്റിൽ. ഏരൂർ പുഞ്ചിരിമുക്ക് സ്വദേശി വിനോദാണ് (32) പിടിയിലായത്. ഏരൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
കുറച്ചുദിവസമായി സ്കൂളിലെത്താതിരുന്ന കുട്ടി കഴിഞ്ഞ ദിവസം എത്തിയപ്പോൾ ഇരിക്കാന്‍ പ്രയാസപ്പെടുന്നത് കണ്ട് മറ്റു കുട്ടികള്‍ അധ്യാപകരെ വിവരമറിയിച്ചു. അധ്യാപകർ കുട്ടിയെ പരിശോധിച്ചപ്പോഴാണ് തുടക്കേറ്റ പൊള്ളല്‍ ശ്രദ്ധയിൽപെട്ടത്.
വിവരം അന്വേഷിച്ചപ്പോൾ പരീക്ഷ ചോദ്യപേപ്പർ കാണിക്കാത്തതിന്റെ പേരിൽ പിതാവിന്റെ അനുജൻ ചട്ടുകം പഴുപ്പിച്ച് തുടയിൽ വെച്ചതായി കുട്ടി പറഞ്ഞു. ഇക്കാര്യം അധ്യാപകർ ഏരൂര്‍ പൊലീസിനെയും ചൈല്‍ഡ് ലൈന്‍ അധികൃതരെയും അറിയിച്ചു.
പുനലൂര്‍ ഡിവൈ.എസ്.പി ബി. വിനോദ് കുട്ടിയില്‍ നിന്നും അധ്യാപകരിൽനിന്നും വിവരം ശേഖരിക്കുകയും കേസെടുക്കാന്‍ ഏരൂര്‍ പൊലീസിന് നിർദേശം നിൽകുകയും ചെയ്തു. ഇതിനെതുടർന്നാണ് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Post Your Comments