KeralaLatest NewsNews

പൊങ്കാലയ്ക്ക് ശേഷം നഗരസഭ ശേഖരിച്ച കല്ലുകള്‍ കൊണ്ട് സിപിഎം വിശ്രമകേന്ദ്രം നിര്‍മ്മിക്കുന്നു, ആരോപണവുമായി ജനങ്ങള്‍

പൊങ്കാല കല്ല് അടിച്ചുമാറ്റി പാര്‍ട്ടി സിപിഎം പ്രവര്‍ത്തകര്‍ക്ക് വിശ്രമിക്കാനും സമയം ചിലവഴിക്കാനുമുള്ള കേന്ദ്രം നിര്‍മ്മിക്കുന്നു, മേയര്‍ ആര്യാ രാജേന്ദ്രന്റെ പ്രഖ്യാപനം പൊള്ള: മേയര്‍ക്ക് എതിരെ ജനങ്ങള്‍

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഭക്തര്‍ കൊണ്ടുവന്ന ഇഷ്ടിക ഉപയോഗിച്ച് ലൈഫ്്മിഷഡ പദ്ധതിയിലെ വീടുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുമെന്ന മേയറുടെ വാദം പൊള്ളയാണെന്ന് ആരോപണം. നഗരസഭ ശേഖരിച്ച കല്ലുകള്‍കൊണ്ട് സിപിഎം വിശ്രമകേന്ദ്രം നിര്‍മ്മിച്ചെന്നാണ് ജനങ്ങള്‍ ആരോപിക്കുന്നത്. തിരുവനന്തപുരം ഊറ്റുകുഴിയിലാണ് പൊങ്കാല കല്ല് ഉപയോഗിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വിശ്രമിക്കാനും സമയം ചിലവഴിക്കാനുമുള്ള കേന്ദ്രം നിര്‍മ്മിക്കുന്നത്.

Read Also: ‘നട്ടെല്ലിന് പകരം വാഴപ്പിണ്ടി കണ്ടത് താങ്കളുടെ ഫാദർ ഇൻലോ ഷർട്ട് ഇല്ലാതെ നിൽക്കുമ്പോൾ ആകും’: റിയാസിനെ ട്രോളി കുറിപ്പ്

ഊറ്റുകുഴി ഹാന്‍ടെക്സ് ഓഫീസിന് എതിര്‍വശമാണ് പൊങ്കാല കല്ലുകള്‍ കൊണ്ടുള്ള വിശ്രമകേന്ദ്രത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നത്. 99 ലോഡ് ചുടുകല്ലുകളാണ് പൊങ്കാലയ്ക്ക് ശേഷം നഗരസഭ പുത്തരിക്കണ്ടത്ത് എത്തിച്ചത്. എന്നാല്‍ ഊറ്റുകുഴി മേഖലയിലെ കല്ലുകള്‍ ശേഖരിക്കാതെ മനപൂര്‍വം ഒഴിവാക്കി നല്‍കുകയായിരുന്നു. സംഭവത്തിനെതിരെ പ്രദേശവാസികള്‍ രംഗത്തുവന്നു. ലൈഫ് പദ്ധതിയുടെ മറവില്‍ കല്ലുകള്‍ അടിച്ചുമാറ്റി സിപിഎം പാര്‍ട്ടി ഓഫീസുകള്‍ പണിയുകയാണെന്ന് ജനങ്ങള്‍ ആരോപിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button