PathanamthittaLatest NewsKeralaNattuvarthaNews

ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട പെൺകുട്ടിയെ കടത്തിക്കൊണ്ടുപോകാൻ ​ശ്രമം : പ്രതി പിടിയിൽ

മ​ല​പ്പു​റം ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി അ​ഭി​ന​ന്ദാ​ണ്​ പി​ടി​യി​ലാ​യ​ത്

പ​ത്ത​നം​തി​ട്ട: ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ലെ​ത്തി ബ​ല​മാ​യി ക​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ ​ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ് അറസ്റ്റിൽ. മ​ല​പ്പു​റം ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി അ​ഭി​ന​ന്ദാ​ണ്​ പി​ടി​യി​ലാ​യ​ത്. ആ​റ​ന്മു​ള പൊ​ലീ​സ്​ ആണ് അ​റ​സ്റ്റ്​ ചെ​യ്തത്.

Read Also : പതിനേഴുകാരിയുടെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ; ആൺ സു​ഹൃത്ത് ശല്യം ചെയ്തതിനെ തുടർന്നാണ് ആത്മഹത്യയെന്ന് പരാതി

മൂ​ന്നു​ദി​വ​സം മു​മ്പാ​യി​രു​ന്നു കേസിനാസ്പദമായിരുന്നു സം​ഭ​വം. നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി​യ​പ്പോ​ൾ പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​യു​ടെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടും ​ഫോ​ൺ ന​മ്പ​റും പി​ന്തു​ട​ർ​ന്ന്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ചൊ​വ്വാ​ഴ്ച​യാ​ണ്​ പ്രതി മ​ല​പ്പു​റ​ത്തു​ നി​ന്ന്​ പി​ടി​യി​ലാ​യ​ത്.

പോ​ക്സോ കേ​സ്​ പ്ര​കാ​രം അ​റ​സ്​​റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button