തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തും.
ചട്ടം 300 അനുസരിച്ചാകും പ്രസ്താവന. തീപിടിത്തം ഉണ്ടായി രണ്ടാഴ്ചയോടടുത്തിട്ടും മുഖ്യമന്ത്രി ഇതുവരെയും വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല. മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് ആരോപണം ഉയർത്തിയ പ്രതിപക്ഷം കഴിഞ്ഞ രണ്ടു ദിവസവും സഭ നടപടികൾ ബഹിഷ്കരിച്ചിരുന്നു.
സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ വർദ്ധിക്കുന്നു എന്ന വിഷയത്തിലാകും പ്രതിപക്ഷത്തിന്റെ ഇന്നത്തെ അടിയന്തര പ്രമേയ നോട്ടീസ്.
Post Your Comments