തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിമർശനവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. തുടർ ഭരണത്തിൻ്റെ ആലസ്യത്തിലാണ് പിണറായി വിജയൻ. കേരളം ഇങ്ങനെ നീറിപ്പുകയുമ്പോൾ മുഖ്യമന്ത്രിക്ക് ഇങ്ങനെ നിശബ്ദനായി ഇരിക്കാൻ കഴിയുന്നുവെന്ന് വിമർശിച്ച സുധാകരൻ അമ്മായിയപ്പന്‍ – മരുമകന്‍ ഭരണത്തിന്‍റെ പ്രത്യാഘാതങ്ങളാണ് കേരളം ഇന്ന് അനുഭവിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.
read also: മുഹമ്മദ് റിയാസിന്റെ ‘ വാഴപ്പിണ്ടി’ പ്രയോഗത്തിനെതിരെ വി.ടി ബല്‍റാമിന്റെ ഒളിയമ്പ്
സുധാകാരന്റെ വാക്കുകൾ ഇങ്ങനെ,
‘മുഖ്യമന്ത്രിയെക്കാള്‍ വലിയ ധിക്കാരത്തോട പുതിയൊരു മുഖ്യന്‍ അവതാരമെടുത്തിട്ടുണ്ട്, അതൊക്കെ ക്ലിഫ് ഹൗസില്‍ വച്ചാല്‍ മതി, സിപിഎമ്മിലെ പരിണിതപ്രജ്ഞരായ എംഎല്‍എമാരെയും സമര്‍ത്ഥരായ യുവനേതാക്കളെയുമെല്ലാം വെട്ടിനിരത്തി ഇദ്ദേഹം അധികാരശ്രേണി കയറിയതിന്റെ പിന്നാമ്പുറങ്ങള്‍ നാട്ടില്‍പാട്ടാണ്, അമ്മായിയപ്പന്‍ – മരുമകന്‍ ഭരണത്തിന്‍റെ പ്രത്യാഘാതങ്ങളാണ് കേരളം ഇന്ന് അനുഭവിക്കുന്നത്, പുതിയ അവതാരത്തോടുള്ള പാര്‍ട്ടിക്കുള്ളിലുള്ള എതിര്‍പ്പ് വൈകാതെ പൊട്ടിത്തെറിച്ചാലും അത്ഭുതപ്പെടേണ്ടതില്ല’ – എന്നായിരുന്നു സുധാകരന്‍ പറഞ്ഞത്.
Post Your Comments