ചവറ: അളവിൽ കൂടുതൽ വിദേശമദ്യം വിൽപ്പനയ്ക്കായി കൊണ്ടു പോയ ആൾ ചവറ പൊലീസിന്റെ പിടിയിൽ. പന്മന ചോല ചമ്പോളി കിഴക്കതിൽ വീട്ടിൽ രാധാകൃഷ്ണ(52)നെയാണ് വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്.
Read Also : ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് രൂപീകരിച്ച എംപവേഡ് കമ്മിറ്റിയോഗം ഇന്ന്; സ്ഥിതിഗതികള്‍ വിലയിരുത്തും
ഇന്നലെ രാത്രി 8.30-ന് നീണ്ടകര ചീലാന്തിമുക്കിൽ ആണ് സംഭവം. പൊലീസ് നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്നും രണ്ട് ചാക്കുകളിലായി 12 കുപ്പികളിലായി നിറച്ച മദ്യം ആണ് പിടിച്ചെടുത്തത്.
Read Also : സിമൻറ് ഇറക്കാൻ വിളിക്കാത്തതിന് പിക്കപ് വാൻ തടഞ്ഞ് നാല് ടയറിലെയും കാറ്റഴിച്ചുവിട്ട് ചുമട്ട് തൊഴിലാളികൾ
എസ്ഐ എ നൗഫൽ, ഗ്രേഡ് എസ് ഐ ജയപ്രകാശ്, എഎസ്ഐ റൗഫ്, സിപിഒ ജയകൃഷ്ണൻ, എസ് സിപിഒ തമ്പി എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. ചവറ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Post Your Comments