
കോഴിക്കോട്: മാവൂർ കൽപ്പള്ളിയിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് മറിഞ്ഞു. പത്തിലേറെ പേർക്ക് പരിക്ക്. ബൈക്ക് യാത്രികൻ മാവൂർ സ്വദേശി അർജുൻ സുധീർ (40) മരിച്ചു.
പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്.
അപകടത്തിൽപ്പെട്ടത് കോഴിക്കോട് നിന്നും മാവൂരിലേക്ക് പോകുന്ന ബസാണ്. യാത്രക്കാരെ പുറത്തെടുത്തു. ക്രൈൻ ഉപയോഗിച്ചാണ് ബസ് ഉയർത്തിയത്. ബസ് മറിഞ്ഞത് റോഡ് അരികിലെ പാടത്തേക്കാണ്.
Post Your Comments