ഓസ്‌കാർ വേദിയിൽ ഇന്ത്യയ്ക്ക് അഭിമാനമായ എംഎം കീരവാണിയുടെ പ്രസംഗം തർജ്ജമ ചെയ്‌തതിലെ പിഴവിൽ മാധ്യമത്തിനെ വിമർശിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്‌പതി രംഗത്ത്. എംഎം കീരവാണി പ്രമുഖ അമേരിക്കൻ ബാൻഡായ കാർപെൻ്റേഴ്‌സിനെ ഉദ്ധരിച്ച് പറഞ്ഞതിനെ ആശാരിമാരെ കേട്ടുവളർന്നു എന്ന നിലയിൽ വ്യാഖ്യാനിച്ചതാണ് സന്ദീപ് ചൂണ്ടിക്കാട്ടിയത്. മാതൃഭൂമിയും സമാനമായാണ് റിപ്പോർട്ട് ചെയ്തത്.
“വീണ്ടും വീണ്ടും പഴയ സഹപ്രവർത്തകരെ പറ്റി പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്. തന്തൈ പേരിയോറെ പെരിയാർ ആക്കിയിട്ട് ഒരാഴ്‌ച ആയില്ല. കാർപെൻ്റേഴ്‌സ് എന്നത് ഒരു അമേരിക്കൻ സംഗീത ട്രൂപ്പ് ആണ്. ഒരു സംഗീതജ്ഞൻ പറയുമ്പോൾ അത് ആശാരിയുടെ കൊട്ടുവടി, ഉളി എന്നിവയുടെ ശബ്‌ദം ആയിരിക്കില്ല എന്ന് തിരിച്ചറിയാൻ പറ്റുന്നവർ ഇപ്പോഴില്ല എന്നതാണ് നാം നേരിടുന്ന ദുരന്തം.” സന്ദീപ് വാചസ്‌പതി സ്‌ക്രീൻഷോട്ട് സഹിതം പങ്കുവച്ച് തന്റെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കി.
ഓസ്കര്‍ വേദിയില്‍ ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തി ആർ ആർ ആറിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് എം.എം കീരവാണി പുരസ്കാരം ഏറ്റുവാങ്ങുമ്പോള്‍ ഒരു ചെറു പ്രസംഗം നടത്തിയിരുന്നു. ‘കാര്‍പ്പെന്‍റേഴ്സ് കേട്ടാണ് ഞാന്‍ വളര്‍ന്നത്, ഇന്ന് ഓസ്‌കറുമായി ഇവിടെ നില്‍ക്കുന്നു…’ .ഓസ്കര്‍ വേദിയില്‍ വെച്ച് കീരവാണി പരാമര്‍ശിച്ച ആ ‘കാര്‍പെന്‍റേഴ്സ്’ ആണ് മാധ്യമങ്ങൾ തെറ്റായി തർജ്ജമ ചെയ്തത്.
Post Your Comments