തിരുവനനന്തപുരം: സംസ്ഥാനത്ത് മഴക്കാലപൂര്‍വ ശൂചീകരണയജ്ഞം ഏപ്രില്‍ ഒന്നിന് തുടങ്ങുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെതാണ് തീരുമാനം. മഴക്കാലം വരുന്നതിന് മുന്‍പുതന്നെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. ഇത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ പോസ്റ്റിനു നേരെ പരിഹാസം ഉയരുകയാണ്.
READ ALSO: ഓട്ടോ മാറ്റുന്നത് സംബന്ധിച്ച് തർക്കം: മൂന്നാറിൽ യുവാവിന് കുത്തേറ്റു, ഗുരുതര പരിക്ക്
ബെസ്റ്റ് ജനങ്ങളെ വിഡ്ഢിയാക്കാൻ ഇതിനേക്കാൾ വേറൊരു നല്ല ദിവസമില്ല എന്നാണ് ഒരാളുടെ കമന്റ്. ‘പ്രളയം വരാതിരിക്കട്ടെ ?അല്ലങ്കിൽ അതിന്റെ പേരിൽ #കൊള്ള നടത്തും ? മഴക്കാല പൂർവ്വ മുന്നൊരുക്കങ്ങളെ കുറിച്ചു പഠിക്കാൻ ഒരു വിദേശ യാത്ര നടത്തിക്കൂടെ ഇതിനെ കുറിച്ച് കൂടുതൽ പഠിക്കാൻ കുടുംബസമേതം ഒരു വിദേശ യാത്ര പോകും ‘ എന്നിങ്ങനെ സർക്കാരിനെ പരിഹസിക്കുന്ന കമന്റുകൾ നിറയുകയാണ്.
‘ഇടുക്കി ഡാം : ‘ഞാനെപ്പോ പൊട്ടുമെന്ന് എനിക്കറിയില്ല. പക്ഷെ ഒന്നറിയാം ഞാൻ പൊട്ടും. അതിന് മുന്നേ ആ തമിഴ് നാടിന്റെ തലയ്ക്കു രണ്ടു കൊടുത്താലും വേണ്ടീല… എന്റെ കാര്യത്തിൽ മഴ വരാൻ കാത്തിരിക്കണ്ട. ദുരന്തം വന്നിട്ട് ഇനി ആവർത്തിക്കില്ല എന്ന വാക്ക് ഇനിയും കൊടുക്കല്ലേ ?’ – എന്നാണു മറ്റൊരു കമന്റ്
Post Your Comments