
സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ മിക്ക ആളുകളുടെയും ഇഷ്ട ബ്രാൻഡുകളിൽ ഒന്നാണ് വൺപ്ലസ്. വ്യത്യസ്ഥവും നൂതനവുമായ നിരവധി ഹാൻഡ്സെറ്റുകൾ വൺപ്ലസ് ഇതിനോടകം വിപണിയിൽ പുറത്തിറക്കിയിട്ടുണ്ട്. അത്തരത്തിൽ തരംഗമായി മാറിയ സ്മാർട്ട്ഫോണാണ് വൺപ്ലസ് നോർഡ്. ഇവയുടെ വിലയും സവിശേഷതയും അറിയാം.
6.44 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 1080 × 2400 പിക്സൽ റെസല്യൂഷനും,കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും ലഭ്യമാണ്. ക്വാൽകം എസ്ഡിഎം765 സ്നാപ്ഡ്രാഗൺ 765ജി പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 ആണ്.
Also Read: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: വായ്പാ പലിശ നിരക്ക് ഉയർത്തുന്നു, കൂടുതൽ വിവരങ്ങൾ അറിയാം
48 മെഗാപിക്സൽ, 8 മെഗാപിക്സൽ, 5 മെഗാപിക്സൽ, 2 മെഗാപിക്സൽ ക്വാഡ് ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. 30 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 4,115 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന്റെ ഇന്ത്യൻ വിപണി വില 27,999 രൂപയാണ്.
Post Your Comments