Latest NewsNewsBusiness

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: വായ്പാ പലിശ നിരക്ക് ഉയർത്തുന്നു, കൂടുതൽ വിവരങ്ങൾ അറിയാം

2022 ഡിസംബറിലാണ് ഇതിന് മുൻപ് ബിപിഎൽആർ ഉയർത്തിയത്

രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ പലിശ നിരക്ക് ഉയർത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, നാളെ മുതൽ അടിസ്ഥാന നിരക്കും, ബെഞ്ച്മാർക്ക് പ്രൈം ലെൻഡിംഗ് (ബിപിഎൽആർ) നിരക്കും ഉയർത്തുന്നതാണ്. നിലവിൽ, ബിപിഎൽആർ 14.15 ശതമാനമാണ്. ഇത് 14.85 ശതമാനം വരെ വർദ്ധിപ്പിക്കാനാണ് നീക്കം. ബിപിഎൽആർ പരമാവധി 70 ബേസിസ് പോയിന്റ് വരെയാണ് ഇത്തവണ ഉയർത്താൻ സാധ്യത. 2022 ഡിസംബറിലാണ് ഇതിന് മുൻപ് ബിപിഎൽആർ ഉയർത്തിയത്.

അടിസ്ഥാന പലിശ നിരക്ക് ഉയർത്തുന്നതിനാൽ, ഇഎംഐ തുക ഉയരാൻ സാധ്യതയുണ്ട്. ബാഹ്യ ബെഞ്ച്മാർക്ക് അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്ക് അല്ലെങ്കിൽ റിപ്പോ ലിങ്കിഡ് ലെൻഡിംഗ് റേറ്റ് അടിസ്ഥാനമാക്കിയാണ് ബാങ്കുകൾ വായ്പ നൽകുന്നത്. റിസർവ് ബാങ്ക് റിപ്പോ ഉയർത്തിയതിനാൽ, മിക്ക ബാങ്കുകളും ഇതിനോടകം തന്നെ വായ്പ പലിശ നിരക്കുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്.

Also Read: മുഖക്കുരു ഇല്ലാതാക്കാന്‍ ആവണക്കെണ്ണ

shortlink

Related Articles

Post Your Comments

Related Articles


Back to top button