ബജറ്റ് റേഞ്ചിൽ ഒതുങ്ങുന്ന നോക്കിയയുടെ ഏറ്റവും മികച്ച സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നോക്കിയ സി12 സ്മാർട്ട്ഫോണാണ് വിപണി കീഴടക്കാൻ എത്തിയിരിക്കുന്നത്. മറ്റ് ഹാൻഡ്സെറ്റുകളെ അപേക്ഷിച്ച് വില കുറവാണെങ്കിലും, ആകർഷണീയമായ ഫീച്ചറുകളാണ് ഇവയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പ്രധാന സവിശേഷതകൾ എന്തൊക്കെയാണ് പരിചയപ്പെടാം.
മികച്ച സുരക്ഷയും ഈടും നൽകുന്ന നോക്കിയ സി12- ന് 6.3 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. ഒക്ട കോർ പ്രോസസർ അടിസ്ഥാനപ്പെടുത്തിയാണ് പ്രവർത്തനം. ഈ ഹാൻഡ്സെറ്റിൽ മെമ്മറി എക്സ്റ്റൻഷൻ ഉപയോഗിച്ച് രണ്ട് ജിബി അധിക വെർച്വൽ റാം ലഭിക്കുന്നതാണ്. രണ്ട് വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
Also Read: മൾട്ടി സെലക്ഷൻ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു, സവിശേഷതകൾ ഇവയാണ്
5 മെഗാപിക്സൽ ക്യാമറയാണ് പിന്നിൽ നൽകിയിരിക്കുന്നത്. ഇവ ഉപയോഗിച്ച് നൈറ്റ്, പോർട്രെയിറ്റ് മോഡുകൾ കൂടുതൽ ഇമേജിംഗ് അനുഭവം ലഭ്യമാക്കുന്നതാണ്. 2 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജിലാണ് വാങ്ങാൻ സാധിക്കുക. പ്രധാനമായും ഡാർക്ക് സിയാൻ, ചാർക്കോൾ, ലൈറ്റ് മിന്റ് എന്നിങ്ങനെ മൂന്ന് കളർ വേരിയന്റുകളിൽ ലഭ്യമാണ്. ഓഫർ വിലയായ 5,999 രൂപയ്ക്ക് മാർച്ച് 17 മുതൽ ആമസോൺ ഇന്ത്യ മുഖാന്തരം മാത്രമാണ് നോക്കിയ സി12 വാങ്ങാൻ സാധിക്കുകയുള്ളൂ. ഈ ഓഫർ പരിമിത കാലത്തേക്ക് മാത്രമാണ്.
Post Your Comments