Latest NewsNewsInternational

ഭാര്യയുടെ പിണക്കം മാറ്റാൻ ലോട്ടറി എടുത്തു: ഭർത്താവിന് അടിച്ചത് കോടികൾ

ഓസ്‌ട്രേലിയ: ഭാര്യയുടെ പിണക്കം മാറ്റാൻ ലോട്ടറി എടുത്ത ഭർത്താവിന് അടിച്ചത് കോടികൾ. ഓസ്‌ട്രേലിയയിലാണ് സംഭവം. ന്യൂസൗത്ത് വെയ്ൽസിലെ ദമ്പതിമാർക്കാണ് ലോട്ടറി അടിച്ചത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഇവർ എല്ലാ ആഴ്ചയിലും ടിക്കറ്റ് വാങ്ങാറും ബെറ്റ് വെക്കാറും ഉണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ഭർത്താവ് ഇത് ചെയ്യാൻ മറന്ന് പോയി. തുടർന്ന് ഭാര്യയും ഭർത്താവും തമ്മിൽ വഴക്കായി. തുടർന്ന് ഭാര്യ ഭർത്താവിനോട് ദിവസങ്ങളോളം മിണ്ടാതിരിക്കുകയും ചെയ്തു.

Read Also: മസാജ് സെന്ററുകളില്‍ സദാചാര വിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെട്ട ആറ് പ്രവാസികള്‍ അറസ്റ്റില്‍

പിന്നീട് ഭാര്യയുടെ പിണക്കം മാറ്റാൻ കഴിഞ്ഞ ആഴ്ചയിലെ തന്റെ മറവിക്ക് പ്രായശ്ചിത്തമായി ഭർത്താവ് ഈ ആഴ്ച രണ്ട് ടിക്കറ്റ് വാങ്ങുകയായിരുന്നു. ഇതോടെ ഭാര്യയുടെ പിണക്കം മാറി. ഇതോടൊപ്പം വലിയ ഒരു ഭാഗ്യം കൂടി ദമ്പതികളെ തേടിയെത്തുകയായിരുന്നു. രണ്ട് ടിക്കറ്റിലും ഇദ്ദേഹത്തിന് സമ്മാനമടിച്ചു. ആദ്യ ടിക്കറ്റിൽ 8 കോടിയോളം രൂപയും രണ്ടാം ടിക്കറ്റിൽ 8 കോടിയോളം രൂപയുമാണ് ഇവർക്ക് സമ്മാനമായി അടിച്ചത്.

Read Also: ബെസ്റ്റ് ജനങ്ങളെ വിഡ്ഢിയാക്കാൻ ഇതിനേക്കാൾ വേറൊരു നല്ല ദിവസമില്ല!! മുഖ്യമന്ത്രിയുടെ പോസ്റ്റിനു വിമർശനം

shortlink

Related Articles

Post Your Comments

Related Articles


Back to top button