KeralaLatest News

ബ്രഹ്മപുരം തീപിടുത്തം: ഫയർഫോഴ്സിന് അഭിനന്ദനങ്ങൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, വിദഗ്ധോപദേശം തേടും

കൊച്ചി:  ബ്രഹ്മപുരം മാലിന്യക്കൂമ്പാരത്തിലെ തീയണയ്ക്കാൻ അഹോരാത്രം പ്രയത്നിച്ചവർക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പോയവാരത്തിന്റെ അവസാനം വന്ന റിപ്പോർട്ട് പ്രകാരം ബ്രഹ്മപുരത്ത് 170 ഫയർമാൻമാർ, 32 എക്‌സ്‌കവേറ്റർ ഓപ്പറേറ്റർമാർ, 11 നേവി ഉദ്യോഗസ്ഥർ, നാല് സിയാൽ ഉദ്യോഗസ്ഥർ, ബിപിസിഎല്ലിൽ നിന്നുള്ള ആറ് പേർ, 71 സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ, 30 സിറ്റി കോർപ്പറേഷൻ ജീവനക്കാർ, 20 ഹോം ഗാർഡുകൾ എന്നിവർ തീയണക്കാനുള്ള ശ്രമത്തിൽ ഏർപ്പെട്ടിരുന്നു. ഇവരെയാണ് മുഖ്യമന്ത്രി അഭിനന്ദിച്ചത്. നിയമസഭയിലെ മൗനം ചർച്ചയാകുന്നതിനിടെയാണ് മുഖ്യമന്ത്രി വാർത്താക്കുറിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ ഉണ്ടായ തീ അണയ്ക്കുന്നതിനായി ശരിയായ മാര്‍ഗ്ഗം ഉപയോഗിച്ചുള്ള അഗ്നിശമന പ്രവര്‍ത്തനം നടത്തിയ കേരള ഫയര്‍ & റെസ്ക്യൂ സര്‍വ്വീസ് ഡിപ്പാര്‍ട്ട്മെന്‍റിനേയും സേനാംഗങ്ങളെയും ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു. ഫയര്‍ഫോഴ്സിനോടു ചേര്‍ന്ന് പ്രവര്‍ത്തിച്ച ഹോംഗാര്‍ഡ്സ്, സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാര്‍ എന്നിവരുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു. ഇവരോടൊപ്പം പ്രവര്‍ത്തിച്ച ഇന്ത്യൻ നേവി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, ബി.പി.സി.എല്‍, സിയാല്‍, പെട്രോനെറ്റ് എല്‍.എന്‍.ജി, ജെസിബി പ്രവര്‍ത്തിപ്പിച്ച തൊഴിലാളികള്‍ എന്നിവരുടെ സേവനവും അഭിനന്ദനീയമാണ്.

വിശ്രമരഹിതമായ ഈ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവരെയും വിവിധ വകുപ്പുകളെയും അഭിനന്ദനം അറിയിക്കുന്നു.
തുടര്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമായ ഏകോപനത്തോടെ നടത്തുന്നതും അവശ്യമായ വിദഗ്ധോപദേശം സ്വീകരിക്കുന്നതുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button