തിരുവനന്തപുരം: ബ്ലൂ ടിക് വെരിഫിക്കേഷന്റെ പേരിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നനും പോലീസ് മുന്നറിയിപ്പ് നൽകി.
ഫേസ്ബുക്ക് പേജുകൾ മാനേജ് ചെയ്യുന്നവരുടെ പേർസണൽ പ്രൊഫൈൽ വെരിഫൈ ചെയ്ത് ബ്ലൂ ടിക് വെരിഫിക്കേഷൻ സൗജന്യമായി ചെയ്തു നൽകുന്നു എന്ന രീതിയിൽ വെരിഫൈഡ് ആയിട്ടുള്ള ഫേസ്ബുക്ക് പേജുകളെ ടാഗ് ചെയ്ത് വ്യാജ ലിങ്കുകളോട് കൂടിയ മെസ്സേജുകൾ നോട്ടിഫിക്കേഷൻ ആയി വരുന്നുണ്ട്. ഇത്തരം വ്യാജ വെബ്സൈറ്റുകൾ ഫേസ്ബുക് ഉപഭോക്താക്കളുടെ യൂസർ ഇൻഫർമേഷൻ, ആക്റ്റീവ് സെഷൻ എന്നിവ ഹാക്ക് ചെയ്യുന്ന രീതിയിൽ നിർമിച്ചവ ആയിരിക്കും. ഇത്തരം മെസ്സേജുകളോട് പ്രതികരിച്ചാൽ നിങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ/ പേജുകൾ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് പോലീസ് ചൂണ്ടിക്കാട്ടി.
സോഷ്യൽ മീഡിയ ഉപഭോക്താക്കൾ ഇത്തരം വ്യാജ മെസ്സേജുകളോട് പ്രതികരിക്കാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Read Also: ഏഴുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒഡിഷ സ്വദേശിക്ക് 27 വർഷം കഠിനതടവും പിഴയും
Post Your Comments