KasargodLatest NewsKeralaNattuvarthaNews

ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്താൻ ശ്രമം : ഒരാൾ പിടിയിൽ

ഓട്ടോ ഡ്രൈവറും തളങ്കര സ്വദേശിയുമായ ഹാരിസിനെ(48) പൊലീസ് അറസ്റ്റ് ചെയ്തു

കാസർ​ഗോഡ്: ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന ഒന്നര കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവറും തളങ്കര സ്വദേശിയുമായ ഹാരിസിനെ(48) പൊലീസ് അറസ്റ്റ് ചെയ്തു. കാസർ​ഗോഡ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

Read Also : ഇരട്ടയാർ അണക്കട്ടിൽ കക്കൂസ് മാലിന്യം തള്ളി : രണ്ടുപേർ അറസ്റ്റിൽ, കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍

തളങ്കര കടവത്ത് വെച്ചാണ് സംഭവം. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്. കഞ്ചാവ് കടത്താൻ ഉപയോ​ഗിച്ച ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Read Also : മഴക്കാലക്കെടുതികളെ നേരിടാൻ ജാഗ്രതയോടെയുള്ള പൊതുഇടപെടലുകളാണ് ആവശ്യം: ഏപ്രിൽ ഒന്നു മുതൽ കേരളം ക്ലീനാകുമെന്ന് മുഖ്യമന്ത്രി

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button