ചങ്ങനാശ്ശേരി: വാഴൂർ റോഡിൽ കാറും ലോറിയും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് വൻ അപകടം. ചങ്ങനാശ്ശേരി വാഴൂർ റോഡിൽ ആണ് സംഭവം. അപകടത്തിൽ കാറിൽ സഞ്ചരിച്ച യുവതി മരിച്ചു.
കുവൈത്തിൽ നഴ്സായ ജെസ്റ്റി റോസ് ആന്റണി (40) ആണ് മരിച്ചത്. ജെസിൻ (42), മക്കളായ ജൊവാൻ ജെസിൻ ജോൺ (10), ജോന റോസ് ജെസിൻ (6), ബൈക്കിൽ സഞ്ചരിച്ചിരുന്ന കിടങ്ങറ പെരുമ്പറയിൽ ജെറിൻ റെജി (27), ഓട്ടോ ഡ്രൈവർ മാടപ്പള്ളി അമര വലിയപറമ്പിൽ രാജേഷ് വി. നായർ (47), ഓട്ടോ യാത്രക്കാരി മാടപ്പള്ളി കുന്നുങ്കൽ അഞ്ജലി സുശീലൻ (27) എന്നിവര്‍ക്ക് പരിക്കേറ്റു.
രണ്ടാഴ്ച മുമ്പ് ആണ് കുവൈത്തിൽ ജോലി ചെയ്തിരുന്ന ജെസിനും കുടുംബവും അവധിക്ക് നാട്ടിലെത്തിയത്.
Post Your Comments