ഏറ്റുമാനൂര്‍: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ ശേഷം ഒളിവിലായിരുന്ന യുവതി പൊലീസ് പിടിയില്‍. ഇടുക്കി പനംകൂട്ടി ഭാഗത്ത് ചീങ്കല്ലേല്‍ തങ്കമ്മ(41)യെയാണ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
2021-ല്‍ ആണ് കേസിനാസ്പദമായ സംഭവം. തങ്കമ്മയും സുഹൃത്തുക്കളും ചേര്‍ന്ന് അതിരമ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന മിനി മുത്തൂറ്റ് നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ വ്യാജ ആധാര്‍കാര്‍ഡ് ഉപയോഗിച്ച് മുക്കുപണ്ടം പണയം വച്ചു 1,71,500 രൂപ തട്ടിയെടുക്കുകയായിരുന്നു. പിന്നീട് സ്വര്‍ണം പരിശോധിച്ചപ്പോള്‍ മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞ് ബന്ധപ്പെട്ടവര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
Read Also : 7 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ചു : പ്രതിക്ക് 27 വർഷം തടവും പിഴയും
പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റര്‍ ചെയ്ത ഏറ്റുമാനൂര്‍ പൊലീസ് പ്രതികളില്‍ ഒരാളായ പാണ്ടന്‍പാറയില്‍ രാകേഷിനെ (അപ്പക്കാള) പിടികൂടി. മറ്റു പ്രതികള്‍ രണ്ടു വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നു. ഒടുവില്‍ ഇടുക്കി കമ്പിളികണ്ടത്തു നിന്നാണ് യുവതിയെ പിടികൂടിയത്. ഈ കേസിലെ മറ്റൊരു പ്രതിയായ കോതമംഗലം സ്വദേശി ബിജുവിനെ പെരുമ്പാവൂരില്‍ നിന്ന് അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് പറഞ്ഞു.
എസ്എച്ച്ഒ പ്രസാദ് ഏബ്രഹാം വര്‍ഗീസിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments