ഇസ്ലമാബാദ്: പാകിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അവശ്യ സാധനങ്ങൾക്കെല്ലാം സർക്കാർ ഇരട്ടി വിലയാണ് ഈടാക്കിയിരിക്കുന്നത്. തൊഴിൽരഹിതരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും പാകിസ്ഥാനിൽ ജീവിക്കാൻ കഷ്ടപ്പെടുകയാണ്. ഇതിനിടെ പാകിസ്ഥാനിലെ താങ്കളുടെ ജീവിതം ദുസ്സഹമാണെന്ന് യുവാക്കൾ വെളിപ്പെടുത്തുകയാണ്.
67 ശതമാനം യുവാക്കൾക്കും വിദേശത്തേക്ക് പോകാനാണ് ആഗ്രഹം. പണമില്ലാത്ത ഈ രാജ്യത്ത് നിന്നും രക്ഷപ്പെട്ട്, മികച്ച അവസരങ്ങൾ തേടി പോകാനാണ് ആഗ്രഹമെന്നാണ് യുവാക്കൾ പറയുന്നത്. ഇസ്ലാമാബാദിലെ ഒരു മുതിർന്ന ഗവേഷണ സാമ്പത്തിക വിദഗ്ധൻ ആണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
രാജ്യത്തെ 67 ശതമാനം യുവാക്കളും രാജ്യം വിടാന്‍ ആഗ്രഹിക്കുന്നതായി ഒരു സര്‍വേ പറയുന്നു. മുമ്പ് നടത്തിയ സര്‍വേയില്‍ ഇത് 62 ശതമാനമായിരുന്നു. പാകിസ്ഥാനിലെ വിദ്യാസമ്പന്നരായ 31 ശതമാനം യുവാക്കൾക്കും ജോലിയില്ലെന്ന് പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് ഇക്കണോമിക്സിലെ (പിഐഡിഇ) സീനിയർ റിസർച്ച് ഇക്കണോമിസ്റ്റ് ഡോ ഫഹീം ജഹാംഗീർ ഖാൻ പറഞ്ഞു. ഇദ്ദേഹം നടത്തത്തിയ സർവ്വേയിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
Also Read:കൊല്ലത്ത് മഫ്തിയിലെത്തിയ പൊലീസ് യുവാവിനെ മർദ്ദിച്ചതായി പരാതി
കഴിഞ്ഞ രണ്ട് മാസങ്ങളായി കടുത്ത പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന്റെ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള സംവാദങ്ങൾക്കും ചർച്ചകൾക്കുമായി നടന്ന ഇക്കോൺഫെസ്റ്റ് എന്ന രണ്ട് ദിവസത്തെ പരിപാടിയിലാണ് താൻ നടത്തിയ സർവേയെ കുറിച്ച് ഖാൻ തുറന്നു പറഞ്ഞത്. 15 നും 24 നും ഇടയില്‍ പ്രായമുള്ള യുവാക്കളില്‍ പാകിസ്ഥാന് വിടാനുള്ള ആഗ്രഹം കൂടുതലാണെന്ന് സര്‍വേ പറയുന്നു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും മികച്ച അവസരങ്ങളുടെ അഭാവവുമാണ് രാജ്യം വിടാനുള്ള ഏറ്റവും വലിയ കാരണമായി സര്‍വേയില്‍ പങ്കെടുത്ത യുവാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ സര്‍വേയില്‍ 62 ശതമാനം യുവാക്കളും രാജ്യം വിടാന്‍ ആഗ്രഹിക്കുന്നുവെന്ന് സൂചിപ്പിച്ചിരുന്നു.
Post Your Comments