Latest NewsIndiaNews

കോടതി വളപ്പിലെ മസ്ജിദ് പൊളിച്ചുനീക്കാന്‍ സുപ്രീം കോടതി ഉത്തരവ്

ന്യൂഡല്‍ഹി: അലഹബാദ് ഹൈക്കോടതി വളപ്പിലെ മസ്ജിദ് പൊളിച്ചുനീക്കാന്‍ സുപ്രീം കോടതിയുടെ ഉത്തരവ്. മൂന്ന് മാസത്തിനുള്ളില്‍ മസ്ജിദ് പൊളിച്ചുനീക്കണമെന്നാണ് ഉത്തരവിട്ടിരിക്കുന്നത്. ലീസ് റദ്ദാക്കിയ ഭൂമിയിലാണ് മസ്ജിദ് നിലവില്‍ സ്ഥിതിചെയ്യുന്നത് എന്നതിനാല്‍ തല്‍സ്ഥാനത്ത് തുടരണമെന്ന് ഹര്‍ജിക്കാര്‍ക്ക് അവകാശവാദം ഉന്നയിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

Read Also: മകളെ ശല്യം ചെയ്തതിന് പരാതി നൽകിയതിന്റെ വിരോധത്തിൽ രാത്രി മോഷണവും ആക്രമണവും : യുവാവ് അറസ്റ്റിൽ

2017-ല്‍ വിഷയവുമായി ബന്ധപ്പെട്ട് അലഹബാദ് ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവിനെതിരെ വഖഫ് മസ്ജിദ് ഹൈക്കോര്‍ട്ടും യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. കോടതി വളപ്പില്‍ നിന്നും മൂന്ന് മാസത്തിനുള്ളില്‍ മസ്ജിദ് പൊളിച്ചുനീക്കണമെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്. എന്നാല്‍ ഇതിനെതിരെ സമര്‍പ്പിച്ച സംയുക്ത ഹര്‍ജി സുപ്രീം കോടതി തള്ളുകയും അലഹബാദ് കോടതിയുടെ ഉത്തരവ് ശരിവയ്ക്കുകയും ചെയ്തു. ജസ്റ്റിസുമാരായ എംആര്‍ ഷാ, സിടി രവികുമാര്‍ എന്നിവരാണ് കേസില്‍ വാദം കേട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button