കീരവാണിയുടെ ‘നാട്ടു നാട്ടു’ ഓസ്‌കർ പുരസ്‌ക്കാരത്തിൽ മുത്തമിട്ടത് രാജ്യം ആഘോഷിക്കുകയാണ്. ഒർജിനൽ സോങ് വിഭാഗത്തിലാണ് കീരവാണിയുടെ നാട്ടു നാട്ടു എന്ന പാട്ട് ഓസ്‌കർ പുരസ്‌ക്കാരം സ്വന്തമാക്കിയത്.പുരസ്കാരം വാങ്ങിക്കൊണ്ട് കീരവാണി നടത്തിയ പ്രസംഗവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രസംഗത്തിനിടെ അമേരിക്കൻ പോപ്പ് ബാൻഡ് സംഘമായ കാർപ്പെൻറേഴ്സിനെ കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു. ‘കാർപ്പെൻറേഴ്സ് കേട്ടാണ് ഞാൻ വളർന്നത്, ഇന്ന് ഓസ്‌കറുമായി ഇവിടെ നിൽക്കുന്നു…’ എന്നാണ് അദ്ദേഹം പറഞ്ഞത്.
എന്നാൽ ചിലർ ഈ കാർപെന്റേഴ്സ് എന്നത് ബാൻഡ് സംഘമാണെന്ന് മനസിലാക്കാതെ ആ വാക്കിനെ മലയാളീകരിച്ച് ആശാരികൾ എന്ന തരത്തിൽ ചില പ്രചരണങ്ങളുണ്ടായി. സംഭവം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയിൽപ്പെട്ടതോടെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തുന്നത്. അത്രയും വലിയൊരു പോപ്പ് ബാൻഡ് സംഘത്തെ തിരിച്ചറിയാതെ നടത്തിയ പ്രചരണങ്ങളിൽ പ്രതികരണവുമായി ശ്രീജിത്ത് പെരുമന രംഗത്തെത്തി.
നാട്ട് നാട്ട് ഒരു അറുബോറൻ പാട്ടാണെന്നും സംഗതി ചെറ്യോരു അഡ്ജസ്റ്റ്‌മെന്റ് ആണെങ്കിലും ഇത് പൊതുവിൽ വിശ്വകർമ്മ /ആശാരിമാരുടെ വിജയമാണെന്നുമാണ് അദ്ദേഹം പരിഹസിച്ചത്.
പോസ്റ്റിന്റെ പൂർണ്ണ രൂപം:
ഇനിയൊരു സത്യം പറയട്ടെ,
കീരവാണിയുടെ ആ “നാട്ട് നാട്ട് ” ഓസ്‌കാർ പാട്ട് അത്യാവശ്യം മികച്ച ഒരു അറുബോറൻ പാട്ടാണ്…, പിന്നെ അപ്പനും സുഭദ്രയും അടങ്ങുന്ന സായിപ്പിന്റെ ട്രസ്റ്റിന് ഇടക്കൊക്കെ ഒരു വെറൈറ്റി വേണം എന്ന് തോന്നുമ്പോൾ വിശ്വകർമ്മയെ ഒക്കെ പരിഗണിക്കും എന്ന് മാത്രം..
സംഗതി ചെറ്യോരു അഡ്ജസ്റ്റ്‌മെന്റ് ആണെങ്കിലും ഇത് പൊതുവിൽ വിശ്വകർമ്മ /ആശാരിമാരുടെ വിജയം എന്ന് പറയാതെ വയ്യ ?
(അഭിപ്രായം വ്യക്തിപരമാണ് )
അഡ്വ ശ്രീജിത്ത് പെരുമന.
Post Your Comments