Latest NewsKeralaNews

കണ്ണ് പരിശോധനയ്ക്കിടെ ലൈംഗികാതിക്രമം, പിടിച്ച് പോലീസിൽ ഏൽപ്പിച്ച് പതിനാല് വയസുകാരി

ഹരിപ്പാട്: കണ്ണ് പരിശോധനയ്‌ക്കെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ മധ്യവയസ്‌കൻ അറസ്റ്റിൽ. മുതുകുളം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഒപ്റ്റോമെട്രിസ്റ്റ് (കണ്ണ് പരിശോധകൻ) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. നൂറനാട് ആദിക്കാട്ടുകുളങ്ങര റാഹത്ത് വീട്ടിൽ അബ്ദുൽ റഫീക്കിനെയാണ് (48) തൃക്കുന്നപ്പുഴ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾക്കെതിരെ പതിനാല് വയസുകാരിയാണ് പരാതി നൽകിയിരിക്കുന്നത്.

ആഴ്ചയിൽ രണ്ട് ദിവസത്തെ സേവനത്തിനായി ഇയാൾ തുക്കുന്നപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തും. ഇയാളുടെ അടുത്ത് കണ്ണ് പരിശോധനക്കെത്തിയ 14 വയസുകാരിയോട് ഇയാൾ മോശമായി പെരുമാറുകയായിരുന്നു. ഉടൻ തന്നെ പെൺകുട്ടി പ്രതികരിച്ചു. വിവരം പെൺകുട്ടി ആശുപത്രി അധികൃതരെ അറിയിച്ചു. തൃക്കുന്നപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ പോലീസിനെ വിളിച്ച് വരുത്തി, പരാതി നൽകി. തുടർന്ന് എസ് എച്ച് ഓ ബിജു ആർ ന്‍റെ നേതൃത്വത്തിൽ എസ് ഐ രതീഷ് ബാബു, സി പി ഒ മാരായ രാഹുൽ ആർ കുറുപ്പ്, ജഗന്നാഥ് എന്നിവർ ചേർന്ന് നൂറനാട് നിന്നാണ് പ്രതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button