ലണ്ടനില്‍ പോയി ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് പരാതി പറഞ്ഞ രാഹുൽ ഗാന്ധിക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലണ്ടനില്‍പ്പോയി ഇന്ത്യന്‍ ജനാധിപത്യത്തെ അധിക്ഷേപിക്കും വിധം സംസാരിച്ച രാഹുലിനെ പരിഹസിച്ചായിരുന്നു മോദിയുടെ പരാമര്‍ശം. കർണാടകയിലെ ധാർവാഡിൽ നിരവധി വികസന പദ്ധതികളുടെ തറക്കല്ലിടലും സമർപ്പണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യ രാജ്യം മാത്രമല്ല, ജനാധിപത്യത്തിന്റെ മാതാവുമാണ്. . ലണ്ടനിൽ ഇന്ത്യയുടെ ജനാധിപത്യത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നത് നിർഭാഗ്യകരമാണ്. ചില ആളുകൾ ഇന്ത്യയുടെ ജനാധിപത്യത്തെ നിരന്തരം ചോദ്യം ചെയ്യുന്നു, ഈ ലോകത്തിലെ ഒരു ശക്തിക്കും ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യങ്ങളെ തകർക്കാൻ കഴിയില്ല, പക്ഷേ ചിലർ അതിനു നിരന്തരം ശ്രമിക്കുകയാണ്- രാഹുലിനെ പരോക്ഷമായി സൂചിപ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു.
ലോക്‌സഭയിലെ മൈക്കുകൾ പലപ്പോഴും പ്രതിപക്ഷത്തിനെതിരെ നിശബ്ദരാക്കപ്പെടാറുണ്ടെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞയാഴ്ച ലണ്ടനിൽ ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങളോട് പറഞ്ഞിരുന്നു. കൂടാതെ, മാധ്യമങ്ങളും സ്ഥാപന ചട്ടക്കൂടുകളും ജുഡീഷ്യറിയും പാർലമെന്റും എല്ലാം ആക്രമിക്കപ്പെടുകയാണ്. രാഹുൽ ഗാന്ധി യുകെ സന്ദർശന വേളയിൽ ആരോപിച്ചു. യുഎസും യൂറോപ്പും ഉൾപ്പെടെയുള്ള രാജ്യങ്ങള്‍ ഇന്ത്യയില്‍ ജനാധിപത്യം ഇല്ലാതായത് ‘ ശ്രദ്ധിക്കുന്നതിൽ’ പരാജയപ്പെടുന്നതില്‍ ഖേദമുണ്ടെന്നും രാഹുല്‍ പറഞ്ഞിരുന്നു.
എന്നാൽ രാഹുലിനെതിരെ വിമർശനം ശക്തമാണ്. G-20 ഉച്ചകോടിയുടെ അധ്യക്ഷം വഹിക്കാനിരിക്കെ വിദേശത്ത് പോയി ഇന്ത്യയെ താറടിച്ചു കാണിക്കുന്ന രാഹുൽ വിദേശ രക്തമായത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് രാജസ്ഥാൻ കോൺഗ്രസ് മന്ത്രിയുടെ മകൻ തന്നെ വിമർശിച്ചിരുന്നു.
Post Your Comments