KeralaLatest NewsNews

ഇത് മനുഷ്യദുരന്തം, ജീവിതം മുഴുവന്‍ അനുഭവിക്കേണ്ടി വരുന്ന വന്‍ ദുരന്തം : മോഹന്‍ലാല്‍

5 വര്‍ഷം മുമ്പേ ഞാന്‍ ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തില്‍ പ്രതികരിച്ച് മോഹന്‍ലാല്‍.
ഇതോടൊപ്പം 5 വര്‍ഷം മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ കത്തും വൈറലാകുകയാണ്. നടന്റെ സ്വന്തം ചാനലായ മോഹന്‍ലാല്‍ ബ്ലോഗിലൂടെയാണ് കത്ത് പങ്ക് വെച്ചിട്ടുള്ളത്. തന്റെ സ്വന്തം അനുഭവങ്ങളും മറ്റും പങ്കുവെക്കുന്ന നടന്‍ അന്ന് മാലിന്യം എന്ന ഭീകരനെ കുറിച്ചും മുഖ്യമന്ത്രിയ്ക്ക് തുറന്ന കത്ത് എഴുതിയിരുന്നു. ഇന്ന് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തില്‍ ഒരു ജില്ല തകരുമ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിന്റെ വലിയ ശത്രുവായ മാലിന്യത്തെ കുറിച്ചുള്ള മോഹന്‍ലാലിന്റെ വാക്കുകളാണ്.

Read Also: ‘ബ്രഹ്മപുരിയിൽ ഒരു പ്രശ്‌നവുമില്ല, എല്ലാം മാധ്യമസൃഷ്ടി’: കമ്പനിയെ സംരക്ഷിച്ച് സർക്കാർ വാദം

ഇതു പ്രകൃതി ദുരന്തമോ കാലാവസ്ഥാ വ്യതിയാനമോ അല്ലെന്നും മനുഷ്യനുണ്ടാക്കിയ ദുരന്തമാണെന്നുമാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്. ‘ഞാന്‍ പൊഖറാനില്‍ ഷൂട്ടിങ്ങിലാണ്. പലരും പറഞ്ഞു ലാല്‍ രക്ഷപ്പെട്ടുവെന്ന്. ആരും സ്ഥിരമായി അന്യ നാട്ടില്‍ താമസിക്കില്ലല്ലോ. അതുകൊണ്ടുതന്നെ താല്‍ക്കാകമായി നാടുവിട്ട ആരും രക്ഷപ്പെടുന്നില്ല.അവരേയും ഇതെല്ലാം നാളെമോ മറ്റന്നാളോ കാത്തിരിക്കുന്നുണ്ട്. എന്റെ അമ്മയെപ്പോലെ എത്രയോ അമ്മമാര്‍ പുകയുന്ന കൊച്ചിയിലെ വീടുകളിലുണ്ട്. ഏറെ ദിവസമായി എന്റെ ഏറ്റവും വലിയ വേദന. പുകയുന്ന ഈ കൊച്ചിയില്‍ ആയിരക്കണക്കിനു അമ്മമാരും മുതിര്‍ന്ന ആളുകളും ജനിച്ചു വീണ കുട്ടികളും വിങ്ങി വിങ്ങി കഴിയുന്നു എന്നതു പേടിപ്പെടുത്തുന്ന സത്യമാണ്. ഇവരുടെയൊക്കെ ശ്വാസകോശങ്ങളിലെത്തുന്ന പുക രോഗങ്ങളിലേക്കാണവരെ കൊണ്ടുപോകുന്നത്. ജീവിതം മുഴുവന്‍ അവരിതു അനുഭവിക്കേണ്ടി വന്നേക്കാം’.

‘എത്ര അലക്ഷ്യമായാണു നാം ഇതു കൈകാര്യം ചെയ്‌തെന്നു തിരിച്ചറിയുന്നത് ഇപ്പോഴാണ്. ഇത് ആരുടെ വീഴ്ചായാണെന്നു തര്‍ക്കിക്കുമ്പോള്‍ ഇതിനുള്ള അടിയന്തര പരിഹാരം ചര്‍ച്ച ചെയ്യാതെ പോകുന്നു. ഈ പുക കൊച്ചിയില്‍ മാത്രം നില്‍ക്കുമെന്നു കരുതരുത്. അതു ലോകത്തിന്റെ പല ഭാഗത്തും പല തരത്തില്‍ എത്തുന്നുണ്ട്. ടൂറിസം, ഹോട്ടല്‍ തുടങ്ങിയ വ്യവസായങ്ങളിലെല്ലാം ഇതിന്റെ പുക ബാക്കി നില്‍ക്കും. കൊച്ചിപോലെ വൃത്തികേടായി മാലിന്യം കൈകാര്യം ചെയ്യുന്ന ഏതെങ്കിലും നഗരമുണ്ടാകുമോ.ആളുകള്‍ മാലിന്യം കവറിലാക്കി വലിച്ചെറിയുന്നതുകൊണ്ടാണ് ഈ അവസ്ഥ വന്നതെന്നു പറയുന്നതു കേട്ടു. കൃത്യമായൊരു സംവിധാനം ഉണ്ടായാല്‍ ആരും മാലിന്യം കവറിലാക്കി കളയില്ല. അത്തരമൊരു സംവിധാനം നമുക്കില്ല എന്നതാണു പ്രധാന കാരണം.സംസ്‌കരിക്കാന്‍ മികച്ച സംവിധാനമുണ്ടായാല്‍ ജനം സ്വയം അത്തരം സംസ്‌കാരം പിന്‍തുടരും. പരസ്പരം കുറ്റം പറയുന്നതിനു പകരം നാം ചെയ്യേണ്ടത് എന്തു ചെയ്യുമെന്നും എപ്പോള്‍ നാം സംസ്‌കരണത്തിനു സജ്ജമാകുമെന്നാണ്’.

‘5 വര്‍ഷം മുന്‍പു ഞാനൊരു കുറിപ്പില്‍ മാലിന്യം കൈ വിട്ടുപോകുന്ന പ്രശ്‌നമാകുമെന്നു ആശങ്ക പ്രകടിപ്പിച്ചിരുന്നു. അത് എന്റെ മാത്രം ആശങ്കയായിരുന്നില്ല. ആയിരക്കണക്കിനാളുകളുടെ ആശങ്കയായിരുന്നു. ആ കത്തു ഞാന്‍ മുഖ്യമന്ത്രിക്കും നല്‍കിയിരുന്നു. തിരുവനന്തപുരത്തെ മാലിന്യ സംസ്‌കരണ ചര്‍ച്ചയ്ക്കു വേണ്ടി 5 യോഗത്തില്‍ ഞാന്‍ പങ്കെടുത്തു. എല്ലാ യോഗത്തിലും പറയുന്നത് ഒരേ കാര്യമായതോടെ ഞാനിനി വരുന്നില്ലെന്നു പറഞ്ഞു. ചര്‍ച്ച ചെയ്യുന്നതുകൊണ്ടു മാത്രം ഒന്നും നടക്കില്ല. നടപടി വേണം’, മോഹന്‍ലാല്‍ പറഞ്ഞു. കൊച്ചിയിലെ പുക അടങ്ങുമായിരിക്കും. എന്നാല്‍ ഇനിയും ഇത്തരം ദുരന്തം ഉണ്ടാകില്ലെന്നു പറയാനാകില്ല. കനല്‍ എവിടെയോ ബാക്കി കിടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button