Latest NewsKeralaNews

‘ബ്രഹ്മപുരിയിൽ ഒരു പ്രശ്‌നവുമില്ല, എല്ലാം മാധ്യമസൃഷ്ടി’: കമ്പനിയെ സംരക്ഷിച്ച് സർക്കാർ വാദം

തിരുവനന്തപുരം: ബ്രഹ്മപുരം തീപ്പിടിത്തത്തിൽ സഭയിലും മൌനം തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തര പ്രമേയത്തിന് അനുമതി നേടി പ്രതിപക്ഷം നൽകിയ നോട്ടീസിന് ആരോഗ്യമന്ത്രി വീണാ ജോർജും തദ്ദേശവകുപ്പ് മന്ത്രി എംബി രാജേഷുമാണ് നിയമസഭയിൽ മറുപടി നൽകിയത്. കൊച്ചി വിഷവാതകം ശ്വസിക്കുമ്പോൾ, സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്തു ചെയ്യുകയാണെന്ന ചോദ്യം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉയർത്തിയെങ്കിലും മറുപടി ഒന്നും ഉണ്ടായില്ല.

ബ്രഹ്മപുരത്തെ ബയോമൈനിംഗ് കമ്പനിയെ പൂർണമായും സഭയിൽ ന്യായീകരിക്കുകയാണ് സർക്കാർ. പ്രചാരണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നായിരുന്നു തദ്ദേശമന്ത്രിയുടെ സഭയിലെ മറുപടി. ബ്രഹ്മപുരിയിൽ പറയത്തക്ക പ്രശ്നങ്ങൾ ഒന്നുമില്ലെന്നും, എല്ലാം മാധ്യമ സൃഷ്ടിയാണെന്നുമായിരുന്നു സർക്കാർ വാദം. കൊച്ചിയെ 12 ദിവസമായി ശ്വാസം മുട്ടിക്കുന്ന ബ്രഹ്മപുരം വിഷപ്പുകയെ ചൊല്ലി വലിയ പോരിനാണ് ഇന്ന് സഭ സാക്ഷിയായത്.

തീ പൂർണമായും അണച്ചെന്ന് ഭരണപക്ഷം വാദിച്ചു. ഇല്ലെന്ന് പ്രതിപക്ഷവും സഭയിൽ പറഞ്ഞു. കരാർ നൽകിയതിലും തീ കത്തലിലുമെല്ലാം ആരോപണം നേരിടുന്ന സോൻടാ കമ്പനിക്ക് അന്വേഷണം തീരും മുമ്പെ ക്ലീൻ ചിറ്റ് നൽകിയാണ് സർക്കാർ സഭയിൽ ഉടനീളം സംസാരിച്ചത്. ബ്രഹ്മപുരത്ത് ഒരു പ്രശ്നവുമില്ലെന്ന് ആറിന് സഭയിൽ പറഞ്ഞ തദ്ദേശമന്ത്രിക്കും 10 ദിവസം കഴിഞ്ഞ് മാസ്കിടാൻ പറഞ്ഞ ആരോഗ്യമന്ത്രിയെയും പ്രതിപക്ഷനേതാവ് കടന്നാക്രമിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button