KeralaLatest NewsNews

സിനിമ ഒരിക്കലും പുറംലോകം കാണരുതെന്ന് ഇവര്‍ ആഗ്രഹിച്ചു, 1921ലെ തെറ്റുകള്‍ എണ്ണിപ്പറഞ്ഞ് കാഭാ സുരേന്ദ്രന്‍

 

തിരുവനന്തപുരം: പുഴ മുതല്‍ പുഴ വരെ എന്ന സിനിമ പുറത്തു വരരുത് ചിലര്‍ ആഗ്രഹിച്ചിരുന്നതായി കാഭാ സുരേന്ദ്രന്‍. ഈ സിനിമ പുറത്തുവരരുതെന്ന് ആഗ്രഹിച്ചത് മുസ്ലിം മതമൗലിക വാദികളാണെന്ന് അദ്ദേഹം പറഞ്ഞു.

Read also : സ്‌കൂൾ പരിപാടിയിൽ പങ്കെടുക്കാനെത്തി: മന്ത്രിയ്ക്ക് പിറന്നാൾ സർപ്രൈസുമായി അധ്യാപകരും വിദ്യാർത്ഥികളും

‘1922-ല്‍ തന്നെ മാപ്പിള ലഹളയെപ്പറ്റി അന്വേഷണം നടത്തുമെന്ന് ഓള്‍ ഇന്ത്യ ഖിലാഫത്ത് കമ്മറ്റി പ്രഖ്യാപിച്ചതോടെ, മലബാറിലെ മതമൗലിക വാദികള്‍ കൂട്ടമായി ഒപ്പ് ശേഖരണം നടത്തുകയും പ്രമേയങ്ങള്‍ പാസാക്കുകയും ചെയ്തു. ആ സമയം മതഭ്രാന്തരെ പേടിച്ചുകൊണ്ട് മാപ്പിള ലഹളയെ എതിര്‍ത്തിരുന്നവരടക്കം 1921-ല്‍ നടന്നത് സ്വാതന്ത്ര്യസമരമാണെന്ന് പറഞ്ഞു കൊണ്ടുള്ള പ്രമേയത്തില്‍ ഒപ്പിട്ടു കൊടുത്തു’.

‘രണ്ടാമത്തെ കൂട്ടര്‍ കമ്യൂണിസ്റ്റുകാരാണ്. 1921-ല്‍ മലബാറില്‍ നിന്നും ജീവനും കൊണ്ടോടിയ വ്യക്തിയാണ് ഇഎംഎസ്. ചില പുസ്‌കത്തില്‍ 1921-ലേത് ലഹളയാണെന്നും ചില പുസ്‌കത്തില്‍ കാര്‍ഷിക സമരമാണെന്നും കമ്യൂണിസ്റ്റുകള്‍ പറഞ്ഞിരിക്കുന്നതായി കാണാം. ഇതൊരു കമ്യൂണിസ്റ്റ് തന്ത്രമാണ്. ആരാണോ വാദം ഉന്നയിക്കുന്നത് അവര്‍ക്ക് അനുകൂലമായി പറയാനുള്ളതെല്ലാം കമ്യൂണിസ്റ്റുകള്‍ എഴുതി വെച്ചിട്ടുണ്ട്. അവര്‍ക്ക് വോട്ടാണ് ആവശ്യം. സംഘടിതരായ മതമൗലികവാദികളുടെ വോട്ട് കിട്ടാന്‍ അവരുടെ ഏത് കൊള്ളരുതായ്മയേയും അവര്‍ അംഗീകരിച്ചു കൊടുക്കും’.

‘ഗതികേടില്‍ നിന്നുകൊണ്ട് മാപ്പിള കലാപത്തെ സ്വാതന്ത്ര സമരമായി അംഗീകരിച്ചവരാണ് മൂന്നാമത്തെ കൂട്ടര്‍. അവര്‍ കോണ്‍ഗ്രസുകാരാണ്. കാരണം ഈ വിഴിപ്പ് കെട്ടിചുമന്നു കൊണ്ട് ഹിന്ദുക്കളുടെ നെഞ്ചത്ത് ഇട്ടുകൊടുത്തത് കോണ്‍ഗ്രസുകാരാണ്. മതപരമായ ഒരു വിഷയത്തെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെടുത്തരുത് എന്ന് അക്കാലത്തെ വിവരമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു. മുഹമ്മദ് അലി ജിന്ന അടക്കം. ഇത് മതപ്രശ്നമാണ്, ഖലീഫയുടെ പ്രശ്നമാണ്, ഇതിന് സ്വാതന്ത്ര്യ സമരവുമായി ബന്ധമില്ല എന്ന് അവര്‍ അന്ന് പറഞ്ഞതാണ്. എന്നാല്‍ അത് കേള്‍ക്കാതെ സ്വാതന്ത്ര്യ സമരത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന മുസ്ലീങ്ങളെ പങ്കാളികളാക്കാനുള്ള കുറുക്ക് വഴിയെന്നോണം കോണ്‍ഗ്രസ് ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്തുണച്ചു. അവസാനം അത് വംശഹത്യയായി മാറി’.

shortlink

Related Articles

Post Your Comments

Related Articles


Back to top button