Latest NewsNewsIndiaBusiness

ഫെബ്രുവരിയിൽ രാജ്യത്തെ ഇന്ധന ഉപഭോഗത്തിൽ വൻ കുതിച്ചുചാട്ടം, ഏറ്റവും പുതിയ കണക്കുകൾ ഇങ്ങനെ

ഫെബ്രുവരിയിൽ പെട്രോളിന്റെ ഉപഭോഗം 8.9 ശതമാനം ഉയർന്ന് 28 ലക്ഷം 10 ടണ്ണായിട്ടുണ്ട്

രാജ്യത്തെ ഇന്ധന ഉപഭോഗത്തിൽ വീണ്ടും വർദ്ധനവ്. എണ്ണ മന്ത്രാലയത്തിന്റെ പ്ലാനിംഗ് ആൻഡ് അനാലിസിസ് സെൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഫെബ്രുവരിയിൽ രാജ്യത്തെ ഇന്ത്യൻ ഉപഭോഗം അഞ്ച് ശതമാനം ഉയർന്ന് പ്രതിദിനം 4.82 ദശലക്ഷം ബാരലായി. ഇതോടെ, ഫെബ്രുവരിയിൽ ഇന്ധന ഉപഭോഗം കഴിഞ്ഞ 24 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. റഷ്യൻ എണ്ണ ഇറക്കുമതിയിലൂടെ ലഭിക്കുന്ന ലാഭം എണ്ണവിലയിൽ സ്ഥിരത ഉണ്ടാക്കിയിട്ടുണ്ട്. കൂടാതെ, ആഭ്യന്തര ഉപഭോഗത്തിൽ ഉണ്ടായ വർദ്ധനവും എണ്ണ ഉപഭോഗം ഉയരാൻ കാരണമായി.

ഫെബ്രുവരിയിൽ പെട്രോളിന്റെ ഉപഭോഗം 8.9 ശതമാനം ഉയർന്ന് 28 ലക്ഷം 10 ടണ്ണായിട്ടുണ്ട്. ഡീസലിന്റെ ഉപഭോഗം 7.5 ശതമാനം വർദ്ധനവോടെ 69.8 ലക്ഷം ടണ്ണായാണ് ഉയർന്നത്. അതേസമയം, പാചക വാതകത്തിന്റെ വിൽപ്പന 0.1 ശതമാനം ഇടിവോടെ 23.9 ലക്ഷം ടണ്ണായി. ജെറ്റ് ഇന്ധനത്തിന്റെ വിൽപ്പന 43 ശതമാനം വർദ്ധിച്ച് 0.62 ലക്ഷം ടണ്ണിലെത്തി. മാർച്ച് മാസം കഴിയുന്നതോടെ, രാജ്യത്തെ ഇന്ധന ഉപഭോഗം വീണ്ടും ഉയർന്ന് 5.17 ലക്ഷം ബാരൽ ആകുമെന്നാണ് വിലയിരുത്തൽ.

Also Read: ഇ​രി​ട്ടി​യി​ൽ സ്ഫോ​ട​നം : ദ​മ്പ​തി​ക​ൾ​ക്ക് ​ഗുരുതര പ​രി​ക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button