Latest NewsNewsInternationalGulfQatar

മാർച്ച് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ

ദോഹ: മാർച്ച് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഖത്തറിലെ സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. പ്രീമിയം പെട്രോൾ പ്രീമിയം ലിറ്ററിന് 2 റിയാൽ ആണ് നിരക്ക്. സൂപ്പർ ലിറ്ററിന് 2.10 റിയാൽ, ഡീസൽ ലിറ്ററിന് വില 2.05 റിയാൽ എന്നിങ്ങനെയാണ് നിരക്ക്.

Read Also: പാകിസ്ഥാന്‍ വലിയ പാഠം പഠിച്ചു, ഇന്ത്യയുമായി ചേരാന്‍ പാക് ജനത തീവ്രമായി ആഗ്രഹിക്കുന്നു: ജാവേദ് അക്തര്‍

അതേസമയം, യുഎഇയിൽ 2023 മാർച്ച് മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. മാർച്ച് ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.09 ദിർഹമായിരിക്കും നിരക്ക്. ഫെബ്രുവരി മാസം സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.05 ദിർഹമായിരുന്നു നിരക്ക്.

സ്‌പെഷ്യൽ 95 പെട്രോളിന് മാർച്ച് 1 മുതൽ 2.97 ദിർഹമാണ് വില. ഫെബ്രുവരി മാസം സ്‌പെഷ്യൽ 95 പെട്രോളിന്റെ വില 2.93 ദിർഹം ആയിരുന്നു. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 2.90 ദിർഹമാണ് മാർച്ച് മാസത്തെ നിരക്ക്. ഫെബ്രുവരി മാസത്തിൽ ഇ പ്ലസ് ലിറ്ററിന് 2.86 ദിർഹമായിരുന്നു വില. ഡീസൽ ലിറ്ററിന് 3.14 ദിർഹമാണ് മാർച്ച് മാസത്തെ നിരക്ക്. 2023 ഫെബ്രുവരി മാസത്തിൽ ലിറ്ററിന് 3.38 ദിർഹം ആയിരുന്നു ഡീസൽ നിരക്ക്.

Read Also: രാഹുല്‍ ഗാന്ധിക്ക് പുതിയ മുഖം, സ്വന്തമായി വീടില്ലെന്ന് പറഞ്ഞ രാഹുല്‍ വിലകൂടിയ സ്യൂട്ടണിഞ്ഞ് ഇംഗ്ലണ്ടില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button