കോഴിക്കോട്: മുസ്ലീം പിന്തുടര്‍ച്ചാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാകാന്‍ വീണ്ടും വിവാഹിതനായ അഡ്വ ഷുക്കൂറിനെ രൂക്ഷമായി വിമര്‍ശിച്ച് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. ശരീ അത്തിനെ എതിര്‍ക്കുന്നെന്ന പേരില്‍ ഷുക്കൂര്‍ വക്കീല്‍ നടത്തിയ വിവാഹത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് കെ.എം ഷാജി പറഞ്ഞു. വ്യക്തി നിയമത്തെ എതിര്‍ക്കുന്നവര്‍ മതം ഉപേക്ഷിച്ച് പോകട്ടെയെന്നും ഷാജി കോഴിക്കോട്ട് പറഞ്ഞു. വാഫി വഫിയ അലുമിനി അസോസിയേഷന്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകായിരുന്നു ഷാജി.
പ്രമുഖ അഭിഭാഷകനും സിനിമാതാരവുമായ ഷുക്കൂര്‍ തന്റെ ഭാര്യ ഡോ ഷീനയെ സ്‌പെഷ്യല്‍ മ്യാരേജ് ആക്ട് പ്രകാരം വിവാഹം കഴിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. മുസ്ലിം പിന്തുടര്‍ച്ചവകാശ നിയമപ്രകാരം പെണ്‍മക്കള്‍ക്ക് പൂര്‍ണ സ്വത്തവകാശം കിട്ടണമെന്ന നിലപാടിന്റെ ഭാഗമായാണ് ഇവര്‍ വീണ്ടും വിവാഹം കഴിച്ചത്. മൂന്ന് പെണ്‍ മക്കളോടൊപ്പമാണ് അഡ്വ ഷുക്കൂറും ഷീന ഷുക്കൂറും കല്യാണത്തിന് എത്തിയത്. 28 വര്‍ഷങ്ങള്‍ക്ക് മുമ്പ് മതാചാരപ്രകാരമാണ് ഇരുവരും വിവാഹിതരായത്. മാതാപിതാക്കളുടെ നിലപാടില്‍ അഭിമാനത്തോടെയാണ് മക്കളും വിവാഹത്തില്‍ പങ്കെടുത്തത്. ഹൊസ്ദുര്‍ഗ് രജിസ്ട്രാര്‍ ഓഫീസിലായിരുന്നു വിവാഹം രണ്ടാം വിവാഹം നടന്നത്. കല്യാണത്തില്‍ പങ്കെടുക്കാന്‍ സാമൂഹിക രാഷ്ട്രീയ രംഗത്തുള്ളവരും എത്തിയിരുന്നു.
എന്നാല്‍ മത സംഘടനകളുടെയും മതപണ്ഡിതരുടെയും ഭാഗത്ത് നിന്ന് രൂക്ഷമായ വിമര്‍ശനമാണ് ഈ വിഷയത്തില്‍ ഉയര്‍ന്നത്. സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ അഡ്വ ഷുക്കൂറിനെതിരെ കൊലവിളി മുഴക്കിയിരുന്നു. ഇദ്ദേഹവും കുടുംബവും ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തിന്റെ വീടിന് പൊലീസ് സുരക്ഷയൊരുക്കിയിരുന്നു.
അഡ്വ സജീവനും സിപിഎം നേതാവും കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാനുമായ വി വി രമേശനുമാണ് അഡ്വ ഷുക്കൂറിന്റെയും ഭാര്യയുടെയും വിവാഹ രജിസ്റ്ററില്‍ സാക്ഷികളായി ഒപ്പിട്ടത്. മുസ്ലിം പിന്‍തുടര്‍ച്ചാ നിയമപ്രകാരം, വ്യക്തിക്ക് ആണ്‍മ ക്കളുണ്ടെങ്കില്‍ മാത്രമേ മുഴുവന്‍ സ്വത്തും മക്കള്‍ക്ക് ലഭിക്കുകയുള്ളൂ. ഷൂക്കൂറിനും ഷീനയ്ക്കും മൂന്ന് പെണ്‍മക്കളാണ്. അതിനാല്‍ ഇവരുടെ സ്വത്തിന്റെ മൂന്നില്‍ രണ്ട് ഓഹരി മാത്രമാണ് മക്കള്‍ക്ക് കിട്ടുക. അഡ്വ ഷുക്കൂറിന്റെയും ഭാര്യയുടെയും സഹോദരങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. ഇത് മറികടന്ന് മുഴുവന്‍ സ്വത്തും മക്കള്‍ക്ക് തന്നെ കിട്ടാനാണ് താനും ഭാര്യയും സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതരാകുന്നതെന്നാണ് അഡ്വ ഷുക്കൂര്‍ വ്യക്തമാക്കിയത്.
Post Your Comments