പത്തനംതിട്ട: സീതത്തോട് പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. സീതത്തോട് ഇഞ്ചപ്പാറയിൽ സജി എന്ന കർഷകന്റെ ഫാമിൽ ആണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഇവിടെ വളർത്തിയിരുന്ന 82 പന്നികൾ പനി ബാധിച്ചു ചത്തിരുന്നു.
തുടർന്ന്, ഇവയുടെ സ്രവം ഭോപ്പാലിലെ കേന്ദ്ര ലാബോറട്ടറിയിൽ അയച്ച് പരിശോധിച്ചപ്പോഴാണ് ആഫ്രിക്കൻ പന്നിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച സീതത്തോട് പഞ്ചായത്ത് വാർഡിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ ജില്ലാ കളക്ടർ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. മാത്രമല്ല, രോഗബാധിത മേഖലയുടെ പത്തു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തേക്കും പുറത്തേക്കും പന്നികളെ കൊണ്ടുപോകുന്നതിനും കൊണ്ടുവരുന്നതിനും മൂന്നുമാസത്തേക്ക് ദുരന്തനിവാരണ നിയമപ്രകാരം വിലക്കേർപ്പെടുത്തിയതായി കളക്ടർ വ്യക്തമാക്കി.
Read Also : യമഹ മോട്ടോർ: കേരളത്തിൽ പുതിയ ബ്ലൂ സ്ക്വയർ ഔട്ട്ലെറ്റുകൾ പ്രവർത്തനമാരംഭിച്ചു, എവിടെയൊക്കെയെന്ന് അറിയാം
പ്രദേശത്ത് പന്നി ഇറച്ചിയുടെ വില്പനയ്ക്കും താത്കാലിക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളുടെ സഞ്ചാരം നിയന്ത്രിക്കാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു.
അതേസമയം, കഴിഞ്ഞവർഷം വയനാട്, കണ്ണൂർ ജില്ലകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു.
Post Your Comments